Follow KVARTHA on Google news Follow Us!
ad

കാട്ടാന ചെരിഞ്ഞത് കെണിയില്‍ അകപ്പെട്ട് വൈദ്യുതാഘാതമേറ്റ്; അമ്പനോളിയില്‍ 3 പേരെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്

Three arrested in Wild Elephant death#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊടകര: (www.kvartha.com 02.11.2021) അമ്പനോളിയില്‍ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. അഭീഷ് (37), ജയകുമാര്‍(35), സജിത്ത് (22) എന്നിവരെയാണ് വെള്ളിക്കുളങ്ങര ഫോറെസ്റ്റ് റേഞ്ച് ഓഫീസെര്‍ ജോബിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

ഇവരെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയോടഭ്യര്‍ത്ഥിക്കുമെന്ന് റേഞ്ച് ഓഫീസെര്‍ പറഞ്ഞു. 

News, Kerala, State, Elephant, Wild Elephants, Death, Arrested, Three arrested in Wild Elephant death


വെള്ളിക്കുളങ്ങര അമ്പനോളിയിലെ സ്വകാര്യ പറമ്പില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 14 വയസുള്ള കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമാണ് ആന ചരിയാന്‍ കാരണമെന്ന്  പോസ്റ്റ് മോര്‍ടെത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. ഇവര്‍ സ്ഥാപിച്ച കെണിയില്‍ അകപ്പെട്ടാണ് കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞതെന്ന് വനപാലകര്‍ പറഞ്ഞു. 

അന്വേഷണ സംഘത്തില്‍ റേഞ്ച് ഓഫീസെറെ കൂടാതെ ഡെപ്യൂടി റേഞ്ച് ഓഫീസെര്‍ ഇന്‍ ചാര്‍ജ്ജ് ശോഭന്‍ ബാബു, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസെര്‍മാരായ കെ ബിജു, കെ കെ അനില്‍കുമാര്‍, ബീറ്റ് ഓഫീസെര്‍മാരായ കെ എസ് സന്തോഷ്, എം വി ജോസി, സി ജെ ഗ്രീഷ്മ, കെ വി ഗിരീഷ്, പി എസ് സന്ദീപ്, എം ജെ ലിജോ തുടങ്ങിയവരും ഉണ്ടായിരുന്നു. 

Keywords: News, Kerala, State, Elephant, Wild Elephants, Death, Arrested, Three arrested in Wild Elephant death

Post a Comment