പുതിയ ലുകില്‍ നടി മഞ്ജു പിള്ള; ചെറുപ്പമായി എന്ന് പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍, ചിത്രം വൈറല്‍


കൊച്ചി: (www.kvartha.com 30.11.2021) മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മഞ്ജു പിള്ളയെന്ന അഭിനേത്രി. നാടകത്തിലൂടെ പരമ്പരകളിലേക്കും, അവിടെനിന്നും സിനിമയിലേക്കും എത്തിയ താരം ഹോം എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അവതാരകയായും നടിയായും സ്‌ക്രീനില്‍ നിത്യസാനിധ്യമായ മഞ്ജുവിന്റെ ഏറ്റവും പുതിയ സമൂഹമാധ്യമ പോസ്റ്റിപ്പോള്‍ തരംഗമായിരിക്കുകയാണ്.

'ലുക് യങ്, ഫീല്‍ യങ്' എന്നുപറഞ്ഞാണ് മഞ്ജു തന്റെ ഏറ്റവും പുതിയ മേകോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള ഫ്രോകില്‍ രണ്ട് വശത്തേക്കും മുടി കെട്ടിവച്ച്, ചെറിയൊരു കുട്ടിയെ പോലെയാണ് ചിത്രത്തില്‍ മഞ്ജു ഉള്ളത്. News, Kerala, State, Kochi, Entertainment, Actress, Social Media, Instagram, Photo, Thatteem Mutteem Serial Fame Manju Pillai new look viral on Social Media


ചെറുപ്പമായി ജീവിക്കുക എന്നുപറഞ്ഞ് മഞ്ജു പങ്കുവച്ച ചിത്രം, വല്ലാത്തൊരു ചെറുപ്പം ആയെന്നാണ് ആരാധകര്‍ കമന്റ് ബോക്സിലൂടെ പറയുന്നത്. കുട്ടി എത്രയിലാണ് പഠിക്കുന്നത്, ടിന്റു മോള്‍, വല്ലാതെ യങ് ആയതുപോലെ തോന്നുന്നു, എന്നെല്ലാമാണ് ആരാധകര്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

മോഹനവല്ലിയായാണ് മഞ്ജു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേറുന്നത്. എന്നാല്‍ 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ 'സ്ത്രീ പര്‍വ്വം' എന്ന നാടകത്തിലൂടെയാണ് മഞ്ജു അഭിനയത്തിലേക്കെത്തിയത്. പിന്നീട് 'സത്യവും മിഥ്യ'യും പരമ്പരയിലൂടെയാണ് താരം സീരിയല്‍ രംഗത്തേക്കെത്തുന്നത്. കോമെഡിക്ക് പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജു, 'തട്ടീം മുട്ടീം' എന്ന മെഗാപരമ്പരയിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Keywords: News, Kerala, State, Kochi, Entertainment, Actress, Social Media, Instagram, Photo, Thatteem Mutteem Serial Fame Manju Pillai new look viral on Social Media

Post a Comment

Previous Post Next Post