Follow KVARTHA on Google news Follow Us!
ad

മഞ്ഞുരുകി; സചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പെടുത്തി രാജസ്ഥാനില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു; സത്യപ്രതിജ്ഞ ചെയ്തത് 15 മന്ത്രിമാര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,Rajasthan,News,Politics,Ministers,Cabinet,National,
ന്യൂഡെല്‍ഹി: (www.kvartha.com 21.11.2021) സചിന്‍ പൈലറ്റിനൊപ്പമുള്ളവരെ കൂടി ഉള്‍പെടുത്തി രാജസ്ഥാനില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. പുതുതായി ചുമതലയേല്‍ക്കുന്ന പതിനഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. 11 കാബിനെറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ആണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. പുതിയ പതിനഞ്ച് പേര്‍ മന്ത്രിയായതോടെ രാജസ്ഥാനില്‍ മന്ത്രിമാരുടെ എണ്ണം മുപ്പത് ആകും.

Rajasthan Cabinet reshuffle: 15 ministers sworn in, New Delhi, Rajasthan, News, Politics, Ministers, Cabinet, National

മന്ത്രിസ്ഥാനത്ത് നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരുള്‍പെടെ അഞ്ചുപേരാണ് പൈലറ്റ് കാംപില്‍ നിന്ന് മന്ത്രിമാരായത്. മൂന്ന് പേര്‍ക്ക് കാബിനെറ്റ് പദവി ലഭിച്ചപ്പോള്‍ രണ്ട് പേര്‍ സഹമന്ത്രിമാരായി. മന്ത്രിസഭയിലെ എല്ലാവരും രാജി സമര്‍പിച്ചിരുന്നെങ്കിലും സംഘടനാ ചുതലയുള്ള രഘുശര്‍മയുടെയും ഗോവിന്ദ് സിങ് ദോതാസരയുടെയും ഹരീഷ് ചൗധരിയുടെയും രാജി കത്ത് മാത്രമാണ് മുഖ്യമന്ത്രി അശോക് ഗെലോട് ഗവര്‍ണര്‍ക്ക് നല്‍കിയത്. അതിനാല്‍ ഇവരൊഴിച്ച് മുഖ്യമന്ത്രിയുള്‍പെടെ എല്ലാവരും തല്‍സ്ഥാനത്ത് തുടരും.

പുതുതായി മന്ത്രിമാരാകുന്നവരില്‍ നാല് പേര്‍ എസ് സി വിഭാഗത്തില്‍ നിന്നും മൂന്ന് പേര്‍ എസ് ടി വിഭാഗത്തില്‍ നിന്നുമാണ്. ഇവരില്‍ മൂന്ന് പേരെ സഹമന്ത്രി സ്ഥാനത്ത് നിന്ന് കാബിനെറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു. മുഖ്യമന്ത്രിയാക്കാത്തതിന് പിന്നാലെ പാര്‍ടിയുമായി ഇടഞ്ഞ സചിന്‍ പൈലറ്റിന് മന്ത്രിസഭ പുനസംഘടന ആശ്വാസകരമാണ്. പുന:സംഘടന കൂട്ടായി എടുത്ത തീരുമാനമാണെന്നും പാര്‍ടിയില്‍ ഭിന്നതയില്ലെന്നും സചിന്‍ പൈലറ്റ് നേരത്തെ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആവശ്യപ്പെട്ട പുനസംഘടന സാധ്യമായ സാഹചര്യത്തില്‍ സചിന്‍ പൈലറ്റ് ഇനി ഹൈകമാന്‍ഡിന് വഴങ്ങുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. കോണ്‍ഗ്രസ് ജനറല്‍ സെക്രടെറിയായി ഗുജറാത്തിന്റെ ചുമതല ഏറ്റെടുക്കണമെന്ന് ഹൈകമാന്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും സചിന്‍ പൈലറ്റ് തയാറായിരുന്നില്ല. സംസ്ഥാനത്ത് നിന്ന് മാറുന്നത് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മുഖ്യമന്ത്രിയാകണമെന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നതാണ് പൈലറ്റിന്റെ എതിര്‍പിന് പിന്നിലെ പ്രധാന കാരണം.

Keywords: Rajasthan Cabinet reshuffle: 15 ministers sworn in, New Delhi, Rajasthan, News, Politics, Ministers, Cabinet, National.

Post a Comment