Follow KVARTHA on Google news Follow Us!
ad

ബസിലെ 'അതിഥിയെ' കണ്ട് പരിഭ്രാന്തരായി യാത്രക്കാർ; ദൃശ്യങ്ങൾ വൈറൽ

Python found in private bus #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ജയ്‌പൂർ : (www.kvartha.com 29.11.2021) ബസിലെ 'അതിഥിയെ' കണ്ട് പരിഭ്രാന്തരായി യാത്രക്കാർ. ശനിയാഴ്ച ഉദയ്പൂരില്‍ നിന്നും മുംബൈയിലേക്ക് പോയ ബസിലാണ് സംഭവം. ബസിലെ യാത്രക്കാരുടെ ഒപ്പം 250 കിലോമീറ്ററോളം കു‌ടെ യാത്ര ചെയ്ത ശേഷമാണ് 14 അടി നീളമുള്ള വലിയ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

  
National, News, India, Rajasthan, Jaipur, Bus, Passengers, Snake, viral, Social Media, Python found in private bus

അഹ്‌മദാബാദിനു സമീപം ഒരു ധാബയിൽ ബസ് നിർത്തിയപ്പോഴാണ് യാത്രക്കാരിൽ ഒരാൾ പാമ്പിനെ കണ്ട് ഭയന്ന് നിലവിളിക്കുന്നതിനിടെയാണ് മറ്റു യാത്രക്കാർ വിവരം അറിഞ്ഞത്. ബസിലുണ്ടായിരുന്നവർ ചേര്‍ന്ന് നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി വനത്തിലേക്ക് വിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും അതിന്റെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

പുറപ്പെടുന്നതിന് മുമ്പ് തന്നെ പെരുമ്പാമ്പ് ബസിനുള്ളിൽ കയറിയിരുന്നതായാണ് വിവരം. എന്നാല്‍ സീറ്റിനടിയില്‍ ഒളിച്ചിരുന്ന പാമ്പ് ആരെയും ഉപദ്രവിച്ചില്ല. ഇത്രയും ദൂരം പെരുമ്പാമ്പ് എങ്ങനെയാണ് അനങ്ങാതെ ഇരുന്നതെന്ന് അതിശയിച്ചിരിക്കുകയാണെന്ന് യാത്രക്കാര്‍ പറഞ്ഞു.

Keywords : National, News, India, Rajasthan, Jaipur, Bus, Passengers, Snake, viral, Social Media, Python found in private bus.

Post a Comment