'ഇത്രയധികം സങ്കടത്തിനിടയിലും പുനീതിന്റെ കണ്ണുകൾ ദാനം ചെയ്യാൻ ആഗ്രഹം പ്രകടപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മുന്നോട്ട് വന്നു. അദ്ദേഹം മരിച്ച ദിവസമായ വെള്ളിയാഴ്ച ഞങ്ങൾ കണ്ണുകൾ ശേഖരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം തന്നെ അവ ട്രാൻസ്പ്ലാന്റ് ചെയ്തു. സാധാരണയായി, ദാനം ചെയ്ത കണ്ണുകൾ ഞങ്ങൾ രണ്ട് പേർക്കാണ് നൽകാറുള്ളത്. എന്നാൽ പുനീതിന്റെ കണ്ണുകൾ നാല് പേർക്ക് കാഴ്ച നൽകാൻ കഴിഞ്ഞു' ഭുജംഗ് ഷെട്ടി പറഞ്ഞു.
'ഓരോ കണ്ണും രണ്ട് പേരെ ചികിത്സിക്കാനാണ് ഉപയോഗിച്ചത്. കണ്ണുകളുടെ കോർണിയ വേർപ്പെടുത്തിക്കൊണ്ട് മുന്നിലെ ഭാഗം രണ്ട് പേർക്കും പുറകിലേത് മറ്റ് രണ്ട് പേർക്കും നൽകുകയായിരുന്നു. പുറത്തെ കോർണിയ ഭാഗത്ത് രോഗമുള്ള രണ്ട് രോഗികൾക്ക് മുകളിലെ പാളി മാറ്റിവച്ചു. എൻഡോതെലിയൽ അല്ലെങ്കിൽ ഡീപ് കോർണിയൽ ലെയർ രോഗമുള്ള രോഗികൾക്ക് ആഴത്തിലുള്ള പാളി മാത്രം മാറ്റിവച്ചു. അതിനാൽ നാല് രോഗികളുടെ കാഴ്ച വീണ്ടെടുക്കാൻ ഞങ്ങൾ രണ്ട് കോർണിയകളിൽ നിന്ന് നാല് വ്യത്യസ്ത ട്രാൻസ്പ്ലാൻറുകൾ നടത്തി. എന്റെ അറിവിൽ ഇത് നമ്മുടെ സംസ്ഥാനത്ത് മുമ്പ് ചെയ്തിട്ടില്ല' ഭുജംഗ് ഷെട്ടി പറഞ്ഞു.
ഇത് കൂടാതെ, ട്രാൻസ്പ്ലാൻറ് ചെയ്യാൻ ഉപയോഗിക്കാത്ത ലിംബൽ റിം (കണ്ണിന്റെ വെളുത്ത ഭാഗം) ലബോറടറിയിലേക്ക് അയച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഇൻഡ്യൂസ്ഡ് പ്ലൂറിപൊടന്റ് സ്റ്റെം സെൽ നിർമിക്കുന്നതിലൂടെ ലിംബൽ സ്‌റ്റെം സെൽ ഡെഫിഷ്യൻസി, രാസവസ്തുക്കൾ കൊണ്ടുള്ള പരിക്കുകൾ, ആസിഡ് പൊള്ളൽ, മറ്റ് ഗുരുതരമായ തകരാറുകൾ എന്നിവയ്‌ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർ രോഹിത് ഷെട്ടിയുടെ നേതൃത്വത്തിൽ കോർണിയൽ ട്രീറ്റ്മെന്റ് ടീമിന്റെ പിന്തുണയോടെ ഡോക്ടർ യതീഷ് ശിവണ്ണ, ഡോ ഷാരോൺ ഡിസൂസ, ഹർഷ നാഗരാജ് എന്നിവരാണ് ശസ്ത്രക്രിയകൾ നടത്തിയത്.
കണ്ണുകൾ സ്വീകരിക്കാൻ അനുയോജ്യരായ രോഗികളെ കണ്ടെത്തൽ വെല്ലുവിളിയായിരുന്നു. നാരായണ നേത്രാലയയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഡോ. രാജ്കുമാർ നേത്രബാങ്കുകൾ മുഖേനയാണ് കണ്ണുകൾ ദാനം ചെയ്തത്. 1994ൽ നേത്രബാങ്കിന്റെ ഉദ്ഘാടന ചടങ്ങിൽ കന്നഡ ഇതിഹാസ താരം ഡോ. രാജ്കുമാർ, കുടുംബാംഗങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയിരുന്നു.
2006ൽ പുനീതിന്റെ അച്ഛൻ രാജ് കുമാറിന്റെയും 2017ൽ അമ്മ പർവതമ്മയുടെയും കണ്ണുകൾ ദാനം ചെയ്തിരുന്നു.
Keywords: News, Karnataka, Actor, Women, Hospital, State, Doctor, Top-Headlines, Puneeth Rajkumar’s eyes gives sight to four persons.
< !- START disable copy paste -->
Keywords: News, Karnataka, Actor, Women, Hospital, State, Doctor, Top-Headlines, Puneeth Rajkumar’s eyes gives sight to four persons.
< !- START disable copy paste -->