ദേശീയ ദിനത്തോടനുബന്ധിച്ച് കാരുണ്യവുമായി യു എ ഇ; 870 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു

/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 29.11.2021) യു എ ഇയുടെ സുവർണജൂബിലിയോടനുബന്ധിച്ച് 870 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. യു എ ഇയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷയനുഭവിക്കുന്നവരാണ് ജയിൽമോചിതരാകുന്നത്.

 
News, UAE, Gulf, Dubai, President, National Day, Top-Headlines, Programme, Report by : Qasim Mo'hd Udumbunthala, Police, Jail, President Sheikh Khalifa pardons 870 prisoners ahead of National Day.


തടവുകാർക്ക് പുതിയൊരു ജീവിതം ആരംഭിക്കുവാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം ദൂരീകരിക്കുന്നതിന് അവസരമൊരുക്കുന്നതുമാണ് നടപടി. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നൽകുവാനും ഉത്തരവായി.

ദേശീയദിനത്തിന് മുന്നോടിയായി 43 തടവുകാർക്ക് മോചനം നൽകാൻ അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഉത്തരവിട്ടു. തടവുകാർക്ക് നവ ജീവിത ആരംഭിക്കാനുള്ള ശൈഖ് ഹുമൈദിന്റെ താത്പര്യത്തിന്റെ ഭാഗമായാണ് ഈ നീക്കം.

തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്വാൻ അൽ നുഐമി തീരുമാനത്തെ സഹർഷം സ്വാഗതംചെയ്യുകയും ഭരണാധികാരിക്ക് നന്ദി അറിയിക്കുകയുംചെയ്തു.


Keywords: News, UAE, Gulf, Dubai, President, National Day, Top-Headlines, Programme, Report by : Qasim Mo'hd Udumbunthala, Police, Jail, President Sheikh Khalifa pardons 870 prisoners ahead of National Day.
< !- START disable copy paste -->

Post a Comment

Previous Post Next Post