Follow KVARTHA on Google news Follow Us!
ad

തമിഴ് നാട്ടില്‍ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചനിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, chennai,News,Dead Body,Plus Two student,Police,Probe,Allegation,National,
ചെന്നൈ: (www.kvartha.com 20.11.2021) തമിഴ് നാട്ടില്‍ ബലാത്സംഗത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചനിലയില്‍. തമിഴ് നാട്ടിലെ കരൂര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കാണുന്നത്. സംഭവ സ്ഥലത്തുനിന്നും ഒരു കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറയുന്നു. 

ക്രൂരമായ പീഡനത്തിനിരയായെന്നും ആരാണ് പീഡിപ്പിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നുമുള്ള കുറിപ്പാണ് കണ്ടെടുത്തതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

വെള്ളിയാഴ്ച സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ പെണ്‍കുട്ടിയെ പിന്നീട് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. ഈ അവസരത്തില്‍ വീട്ടില്‍ ആരുമില്ലായിരുന്നു. വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സംഭവത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. എന്നാല്‍ കുറിപ്പ് പുറത്തുവരികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.

Plus Two student found dead after being molested  in Tamil Nadu, chennai,News,Dead Body, Plus Two student, Police, Probe, Allegation, National

Keywords: Plus Two student found dead after being molested  in Tamil Nadu, chennai,News,Dead Body, Plus Two student, Police, Probe, Allegation, National.

Post a Comment