ഒറ്റ മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്താം; സെര്‍വീസ് പുന:രാരംഭിച്ച് ഇന്‍ഡിഗോ

തിരുവന്തപുരം: (www.kvartha.com 25.11.2021) തിരുവന്തപുരത്ത് നിന്ന് നെടുമ്പാശേരിക്ക് നേരിട്ടുള്ള വിമാന സെര്‍വീസ് പുന:രാരംഭിച്ച് ഇന്‍ഡിഗോ. വൈകിട്ട് 5.30 ന് കൊച്ചിയിലേക്ക് പോകുന്ന വിമാനം രാവിലെ തിരികെ സെര്‍വീസ് നടത്തും. തിരുവന്തപുരം- പൂനെ വിമാന സെര്‍വീസ് ഡിസംബര്‍ 15 മുതല്‍ തുടങ്ങും. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ് വിവിധ വിമാന കമ്പനികളുമായി നടത്തിയ ചര്‍ചയിലാണ് പുതിയ സെര്‍വീസുകള്‍ക്ക് തുടക്കമായത്.

One hour drive from Thiruvananthapuram to Kochi; Indigo resumes service, Thiruvananthapuram, News, Business, Flight, Transport, Airport, Kerala

സംസ്ഥാനത്തിനകത്തെ വിമാനയാത്ര സെര്‍വീസുകള്‍ക്ക് പുത്തന്‍ ഉണര്‍വുമായാണ് തിരുവനന്തപുരം -കൊച്ചി വിമാന സെര്‍വീസ് തുടങ്ങുന്നത്. ഇന്‍ഡിഗോയും എയര്‍പോര്‍ട് അതോറിറ്റിയും തമ്മിലുള്ള തര്‍കങ്ങളെ തുടര്‍ന്നാണ് രണ്ട് വര്‍ഷം മുമ്പ് തിരു- കൊച്ചി വിമാന സെര്‍വീസ് നിര്‍ത്തിയത്.

ഇതേ തുടര്‍ന്ന് കൊച്ചിയിലേക്ക് എത്തണമെങ്കില്‍ ബസിനെയോ ട്രെയിനിനേയോ ആശ്രയിക്കണമായിരുന്നു. വിമാനമാര്‍ഗം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ എത്തണമെങ്കില്‍ ബെന്‍ഗ്ലൂറുവിലോ മുംബൈയിലോ പോയി വേണമായിരുന്നു യാത്ര ചെയ്യാന്‍. വൈകിട്ട് അഞ്ചരക്ക് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന വിമാനം ഒരു മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്തും. രാവിലെ 9.45നാണ് കൊച്ചിയില്‍ നിന്ന് തിരികെ തിരുവനന്തപുരത്തേക്കുള്ള സെര്‍വീസ്. 3800 മുതല്‍ 4000 വരെയാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ ടികെറ്റ് നിരക്ക്.

തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ് കൂടുതല്‍ ആഭ്യന്തര സെര്‍വീസുകളാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് തിരുവനന്തപുരം -കൊച്ചി പ്രതിദിന വിമാനം. തിരുവനന്തപുരത്ത് നിന്ന് ഡെല്‍ഹിക്ക് നേരിട്ടുള്ള ഇന്‍ഡിഗോയുടെ ഒരു സെര്‍വീസ് കൂടി തുടങ്ങുന്ന കാര്യത്തില്‍ അദാനി ഗ്രൂപും വിമാന കമ്പനിയുമായുള്ള ചര്‍ചകള്‍ പുരോഗമിക്കുന്നു. ജെറ്റ് എയര്‍വേഴ്‌സ് വീണ്ടും വ്യോമയാന മേഖലയിലേക്ക് തിരച്ചുവരാനിരിക്കെ കൂടുതല്‍ വിമാനങ്ങള്‍ തലസ്ഥാനത്ത് നിന്ന് ഡെല്‍ഹിയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.

Keywords: One hour drive from Thiruvananthapuram to Kochi; Indigo resumes service, Thiruvananthapuram, News, Business, Flight, Transport, Airport, Kerala.

Post a Comment

أحدث أقدم