ഒമിക്രോൺ; അതീവ ജാഗ്രത വേണമെന്ന് യു എ ഇ ദുരന്തനിവാരണ സമിതി മുന്നറിയിപ്പ്

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 30.11.2021) കോവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ പശ്ചാത്തലത്തിൽ അതീവ ജാഗ്രത വേണമെന്ന് യു എ ഇ ദുരന്തനിവാരണ സമിതി മുന്നറിയിപ്പ് നൽകി. ആഗോള സാഹചര്യങ്ങൾക്കനുസരിച്ച് ഈ പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.
                               
News, UAE, World, Dubai, Gulf, Virus, COVID19, Government, Hands, Report by : Qasim Mo'hd Udumbunthala, Omicron; UAE Disaster Management Committee warns of extreme caution.

ഒമിക്രോൺ വകഭേദത്തിൽ വലിയ തോതിലുള്ള ജനിതക വ്യതിയാനങ്ങൾ പ്രകടമാണ്. ഇത് മുൻപ് കണ്ടെത്തിയ കോവിഡ് വകഭേദങ്ങളെക്കാൾ അതിതീവ്ര വ്യാപന സ്വഭാവമുള്ളതാണെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന സൂചനകളെന്നും അധികൃതർ അറിയിച്ചു.

കൈകളുടെ ശുചിത്വം, മുഖാവരണങ്ങളുടെ ഉപയോഗം, സമൂഹിക അകലം തുടങ്ങിയ മുൻകരുതൽ ശീലങ്ങൾ കൃത്യമായി പാലിക്കുന്നതിൽ ദത്തശ്രദ്ധരാവണമെന്നും ദുരന്തനിവാരണ സമിതി കർശനനിർദേശം നൽകി.


Keywords: News, UAE, World, Dubai, Gulf, Virus, COVID19, Government, Hands, Report by : Qasim Mo'hd Udumbunthala, Omicron; UAE Disaster Management Committee warns of extreme caution.
< !- START disable copy paste -->

Post a Comment

Previous Post Next Post