Follow KVARTHA on Google news Follow Us!
ad

നവംബർ 21 ലോക ഹെലോ ദിനം; ​രണ്ട് അക്ഷരങ്ങൾ കൊണ്ട് ഹൃദയം തുറന്ന് സംസാരിക്കാമോ; ഈ ദിനം ലക്ഷ്യം വഹിക്കുന്നത്

November 21; World Hello day#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡൽഹി: (www.kvartha.com 21.11.2021) മനുഷ്യർ തമ്മിലുള്ള സൗഹൃദത്തിനും സ്നേഹത്തിനും ആശയ വിനിമയത്തിന്റെ പ്രധാന്യം വിളിച്ചോതി നവംബർ 21-ന് ലോകമെമ്പാടും ഹെലോ ദിനം ആഘോഷിക്കുന്നു. വെറുപ്പും വിദ്വേഷവും അടിച്ചമർത്തലും അസമത്വവും നിറഞ്ഞ ഒരു ലോകത്ത്, ജീവിതം ഇതിനെല്ലാം അതീതമാണെന്നും ലളിതമായ ഒരു 'ഹെലോ' കൊണ്ട് അത്തരം ചിന്തകളെ മാറ്റിമറിക്കാമെന്നും ലോക ഹെലോ ദിനം ഓർമപ്പെടുത്തുന്നു. ഏതാണ്ട് 180 രാജ്യങ്ങളിൽ ഹെലോ ദിനം ആഘോഷിക്കുന്നുണ്ട്. ലോകസമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാനും സമൂഹത്തിൽ മാറ്റം കൊണ്ടുവരാനും ഈ ദിനം ലക്ഷ്യം വഹിക്കുന്നു.

  
New Delhi, India, News, World,  Speaker, Friends, Communication, World Hello Day, November 21; World Hello day.



1973-ലാണ് ആദ്യമായി ഹെലോ ദിനം ആചരിച്ചത്. ഈജിപ്റ്റും ഇസ്രാഈലും തമ്മിലുള്ള കലഹമാണ് 1973-ൽ അരിസോണ സർവകലാശാലയിലെ ബ്രയാനേയും മൈകിൾ മക്‌കോർമാകിനേയും ഇങ്ങനെ ഒരു ആഘോഷം തുടങ്ങാൻ പ്രേരിപ്പിച്ചത്. ആശയവിനിമയത്തിലൂടെ ഏറ്റുമുട്ടലുകൾ പരിഹരിക്കപ്പെടാമെന്ന ചിന്തയായിരുന്നു അവർക്ക്. അത് വിജയത്തിലെത്തുകയും ചെയ്തു .

പത്തോ അതിലധികമോ ആളുകളെ 'ഹെലോ' കൊണ്ട് അഭിവാദ്യം ചെയ്തു, പ്രത്യേകിച്ച് പരിചയമില്ലാത്തവരോട്, ഏതൊരു വ്യക്തിക്കും ലോക ഹെലോ ദിനത്തിൽ പങ്കാളികളാവാം.


Keywords: New Delhi, India, News, World,  Speaker, Friends, Communication, World Hello Day, November 21; World Hello day.



< !- START disable copy paste -->

إرسال تعليق