Follow KVARTHA on Google news Follow Us!
ad

തൃശൂരില്‍ 4 പേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 60 ആയി

തൃശൂരില്‍ നാലുപേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചതോടെ Thrissur, News, Kerala, Virus, Health, Students, Norovirus, Class, Study, Online
തൃശൂര്‍: (www.kvartha.com 30.11.2021) തൃശൂരില്‍ നാലുപേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 60 ആയി. തൃശൂരിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസം 57 വിദ്യാര്‍ഥികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഹോസ്‌റ്റെലിലെ കുടിവെള്ളത്തില്‍ നിന്ന് വൈറസ് പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. 

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. 

Thrissur, News, Kerala, Virus, Health, Students, Norovirus, Class, Study, Online, Norovirus confirmed in 4 more in Thrissur

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദില്‍ വഴിയും വൈറസ് പടരും.

Keywords: Thrissur, News, Kerala, Virus, Health, Students, Norovirus, Class, Study, Online, Norovirus confirmed in 4 more in Thrissur

إرسال تعليق