Follow KVARTHA on Google news Follow Us!
ad

ആലപ്പുഴയിൽ ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനി മൂലമെന്ന് സംശയം

Nine thousand ducks died in Alappuzha; Suspected of causing bird flu #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com 30.11.2021) അമ്പലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകള്‍ കൂട്ടത്തോടെ ചത്തു. താറാവുകള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്നാണ് സംശയം. പുറക്കാട് ഇല്ലിച്ചിറ സ്വദേശി ജോസഫ് ചെറിയാന്‍റെ രണ്ടര മാസം പ്രായമായ 9000 താറാവുകളാണ് കഴിഞ്ഞ രണ്ടാഴ്ചയിൽ ചത്തുവീണത്. മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി കുത്തിവെപ്പും മരുന്നും നല്‍കിയെങ്കിലും ഫലിച്ചില്ല. തിരുവല്ല പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തിലേക്ക് അയച്ച സാംപ്‌ൾ വിശദ പരിശോധനക്ക് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ആനിമല്‍ ഡിസീസ് കേന്ദ്രത്തിലേക്ക് കൈമാറി.
 
News, Kerala, Alappuzha, Ambalapuzha, Bird, Bird Flu, Dies, Christmas, Market, Farmers, Nine thousand ducks died in Alappuzha; Suspected of causing bird flu.

തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാര്‍ മുടിയിലക്കേരി പാടശേഖരത്തിന് സമീപമാണ് താറാവുകളെ വളര്‍ത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് 13500 താറാവിന്‍ കുഞ്ഞുങ്ങളെയാണ് വളര്‍ത്തിയത്. ഇനി നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. അവയും തൂങ്ങി തുടങ്ങിയിട്ടുണ്ട്. അസുഖം വരാത്ത താറാവുകളെ വീടിനോടു ചേർന്ന ഭാഗത്തേക്കു മാറ്റി. കഴിഞ്ഞ വർഷവും ഇദ്ദേഹത്തിന്റെ 10,000ൽ ഏറെ താറാവുകൾ അസുഖം ബാധിച്ച് ചത്തിരുന്നു. സ​മീ​പ​ത്തെ മ​റ്റ് ക​ർ​ഷ​ക​രു​ടെ​യും താ​റാ​വു​ക​ൾ കൂ​ട്ട​മാ​യി ച​ത്തൊ​ടു​ങ്ങു​ന്നു​ണ്ട്.

അതേസമയം ക്രിസ്മസ് അടുത്തുനിൽക്കെ താറാവുകൾ കൂട്ടത്തോടെ ചത്തതിൽ കർഷകർ ആശങ്കയിലാണ്. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി താ​റാ​വു​ക​ളാ​ണ് പ​ക്ഷി​പ്പ​നി പി​ടി​ച്ച് ച​ത്തൊ​ടു​ങ്ങി​യ​ത്. അ​തി‍െന്റെ ന​ഷ്​​ട​പ​രി​ഹാ​രം​പോ​ലും കി​ട്ടാ​തെ ക​ര്‍ഷ​ക​ര്‍ വാ​യ്പ​ക​ള്‍ വാ​ങ്ങി പ്ര​തീ​ക്ഷ​യോ​ടെ താ​റാ​വ് കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ണ്ടും ദു​രി​തം എ​ത്തി​യ​ത്. പുറംബണ്ടിലേക്ക് വാഹനം എത്താത്തിനാല്‍ താറാവുകളെ കുഴിയെടുത്ത് സംസ്‌കരിക്കാനും ബുദ്ധിമുട്ടുണ്ട്. സാംപ്ൾ ഫലം വൈകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ് ലേഖ പറഞ്ഞു.

Keywords: News, Kerala, Alappuzha, Ambalapuzha, Bird, Bird Flu, Dies, Christmas, Market, Farmers, Nine thousand ducks died in Alappuzha; Suspected of causing bird flu.




















< !- START disable copy paste -->

Post a Comment