മുല്ലപ്പെരിയാര്‍ ഡാമിന്റെ 9 ഷടെറുകള്‍ തുറന്നു; മുന്നറിയിപ്പുണ്ടായില്ലെന്ന് ആക്ഷേപം


ഇടുക്കി: (www.kvartha.com 30.11.2021) മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്കുയര്‍ന്നതോടെ തമിഴ്നാട് സ്പില്‍വേയിലെ ഒമ്പത് ഷടെറുകള്‍ തുറന്നു. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

141.9 അടി വരെയായിരുന്നു തിങ്കളാഴ്ച രാത്രിയിലെ ജലനിരപ്പ്. ചൊവ്വാഴ്ച പുലര്‍ചെ രണ്ടു മണിയോടെയാണ് ഷടെറുകള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നത്. മൂന്ന് മണിയോടെ ഷടെറുകള്‍ തുറന്നു. അഞ്ച് ഷടെറുകള്‍ 60 സെന്റീമീറ്റര്‍ വരെയും നാലെണ്ണം 30 സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.

News, Kerala, State, Idukki, Mullaperiyar, Mullaperiyar Dam, Technology, Mullaperiyar Dam at Maximum Storage Capacity; 9 Shutters Opened


ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് വീണ്ടും ടണെല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ 
പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിലേക്ക് വലിയ രീതിയില്‍ നീരൊഴുക്കുണ്ടായത്. 

ഇതിനിടെ മുന്നറിയിപ്പ് ജനങ്ങളിലേക്കെത്തുന്നതിന് മുന്‍പേ ഷടെറുകള്‍ തുറന്നതില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Keywords: News, Kerala, State, Idukki, Mullaperiyar, Mullaperiyar Dam, Technology, Mullaperiyar Dam at Maximum Storage Capacity; 9 Shutters Opened

Post a Comment

Previous Post Next Post