കുറിപ്പെഴുതിവച്ച് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍


കൊച്ചി:(www.kvartha.com 24.11.2021) ഭര്‍ത്താവിനും സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ക്കുമെതിരെ കുറിപ്പെഴുതിവച്ച് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കൂടുതല്‍ നടപടികളിലേക്ക്. ആലുവ എടയപ്പുറം സ്വദേശി മോഫിയ പര്‍വീണി(23)ന്റെ ഭര്‍ത്താവ് സുഹൈലിനേയും കുടുംബത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

സുഹൈലിനൊപ്പം പിതാവും മാതാവുമാണ് കസ്റ്റഡിയിലുള്ളത്. ബുധനാഴ്ച പുലര്‍ച്ചെ കോതമംഗത്തെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചെന്നും ആലുവ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്നും ആരോപിച്ചായിരുന്നു ആലുവ എടയപ്പുറം ടൗണ്‍ഷിപ് റോഡില്‍ കക്കാട്ടില്‍ 'പ്യാരിവില്ല'യില്‍ ദില്‍ശാദിന്റെ നിയമ വിദ്യാര്‍ഥിനിയായ മകള്‍ മോഫിയ പര്‍വീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃപീഡന പരാതിയില്‍ പൊലീസ് സ്‌റ്റേഷനില്‍ അനുരഞ്ജന ചര്‍ച്ച നടന്നിരുന്നു. ഇതിനുശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍കിള്‍ ഇന്‍സ്‌പെക്ടക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന കത്തും സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.

കോതമംഗലം സ്വദേശി സുഹൈലുമായി ഏപ്രില്‍ മൂന്നിനായിരുന്നു മൂഫിയയുടെ നികാഹ്. നികാഹിന്റെ ഭാഗമായുള്ള വിരുന്ന് കോവിഡ് ഇളവിനെ തുടര്‍ന്ന് ഡിസംബറില്‍ നടത്താനിരിക്കുകയായിരുന്നു. ഇതിനിടെ സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭര്‍തൃപീഡനം ആരോപിച്ച് ആലുവ പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. 

News, Kerala, State, Kochi, Death, Allegation, Custody, Family, Arrest, Police men, Police Station, Mofiya's husband and family in custody


സി ഐ സി എല്‍ സുധീറിന്റെ സാന്നിധ്യത്തില്‍ ഇരുവരെയും തിങ്കളാഴ്ച രാവിലെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവിടെവച്ച് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയതായി യുവതിയുടെ കത്തില്‍ പറയുന്നു. 
ഒക്ടോബര്‍ 28ന് കോതമംഗലത്തെ മഹല്ലില്‍ ത്വലാഖ് ചൊല്ലുന്നതിന് സുഹൈല്‍ കത്ത് നല്‍കിയിരുന്നു. ഇതിന് യുവതിയും വീട്ടുകാരും വിസമ്മതിച്ചതും പീഡന കാരണമായെന്നും പറയുന്നു.

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജില്‍ മൂന്നാം വര്‍ഷ നിയമവിദ്യാര്‍ഥിനിയാണ് മൂഫിയ. ഫേസ്ബുകിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്. ബിരുദാനന്തര ബിരുദധാരിയാണ് സുഹൈല്‍. നികാഹ് സമയത്ത് സുഹൈലോ വീട്ടുകാരോ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്നും എന്നാല്‍, പിന്നീട് പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.  

Keywords: News, Kerala, State, Kochi, Death, Allegation, Custody, Family, Arrest, Police men, Police Station, Mofiya's husband and family in custody

Post a Comment

Previous Post Next Post