വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു; പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് സംഭവമെന്ന് ഒപ്പമുണ്ടായിരുന്നവര്‍, ദുരൂഹത


കല്‍പറ്റ: (www.kvartha.com 30.11.2021) വയനാട് കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ചു. കോട്ടത്തറ മേച്ചന ചുണ്ടറംകോട് കോളനിയിലെ അച്ചപ്പന്റെ മകന്‍ ജയന്‍(36) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ബന്ധു ശരുണ്‍(27) പരിക്കേറ്റ് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.


News, Kerala, State, Wayanad, Shoot, Shoot dead, Local News, Police, Injured, Hospital, Animals, Man Shot dead in Wayanad


പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ജയന് കഴുത്തിലാണ് പരിക്കേറ്റതെന്നാണ് റിപോര്‍ട്. നെല്‍ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവരുടെ വിശദീകരണം. എന്നാല്‍ ഇവര്‍ വേട്ടയ്ക്ക് പോയതാണെന്ന ആരോപണവുമുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റൂവെന്നാണ് പൊലീസ് പ്രതികരണം.

Keywords: News, Kerala, State, Wayanad, Shoot, Shoot dead, Local News, Police, Injured, Hospital, Animals, Man Shot dead in Wayanad 

Post a Comment

Previous Post Next Post