ബഹ്‌റൈനില്‍ റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു


മനാമ: (www.kvartha.com 21.11.2021) ബഹ്‌റൈനില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ്(36) ആണ് മരിച്ചത്. റോഡപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അപകടം സംഭവിച്ചത്. ദിറാസില്‍വച്ച് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. ബോധം തിരികെ ലഭിച്ചെങ്കിലും സംസാര ശേഷിയും ചലന ശേഷിയും തിരികെ ലഭിച്ചില്ല. 

News, World, International, Gulf, Bahrain, Manama, Dead, Dead Body, Injured, Road, Accident, Hospital, Treatment, Malayali expat who critically injured in road accident in Bahrain died


അതീവ ഗുരുതരാവസ്ഥയില്‍തന്നെ തുടര്‍ന്നിരുന്ന യുവാവിനെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ - ഷിബി. മകന്‍ - എയ്ഡന്‍.

Keywords: News, World, International, Gulf, Bahrain, Manama, Dead, Dead Body, Injured, Road, Accident, Hospital, Treatment, Malayali expat who critically injured in road accident in Bahrain died

Post a Comment

Previous Post Next Post