വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ 50 ശതമാനം കുറച്ചതായി മഹാരാഷ്ട്ര സര്‍കാര്‍

ന്യൂഡെല്‍ഹി: (www.kvartha.com 20.11.2021) വിദേശ മദ്യത്തിന്റെ ഇറക്കുമതി തീരുവ 50 ശതമാനം കുറച്ചതായി മഹാരാഷ്ട്ര സര്‍കാര്‍. ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ എക്സൈസ് തീരുവ 
300 ശതമാനത്തില്‍ നിന്നും 150 ശതമാനമാക്കിയാണ് ഇപ്പോള്‍ കുറച്ചത്.

വില മറ്റ് സംസ്ഥാനങ്ങളുടേതിന് തുല്യമാക്കാനാണ് തീരുവ കുറച്ചത്. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്. അതേസമയം ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വില്‍പനയിലൂടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ വരുമാനമാണ് മഹാരാഷ്ട്ര സര്‍ക്കാരിന് ലഭിക്കുന്നത്. 

New Delhi, News, National, Government, Liquor, Maharashtra cuts excise duty on imported scotch by 50%

എന്നാല്‍ തീരുവ കുറച്ചതോടെ വില്‍പന ഉയരുമെന്നാണ് പ്രതീക്ഷ. ശരാശരി ഒരു ലക്ഷം മദ്യ കുപ്പികളാണ് സംസ്ഥാനത്ത് വിറ്റുപോകുന്നത്. ഇത് 2.5 ലക്ഷം കുപ്പികളായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും ഇതിലൂടെ വരുമാനം 250 കോടി രൂപയായി ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: New Delhi, News, National, Government, Liquor, Maharashtra cuts excise duty on imported scotch by 50%

Post a Comment

Previous Post Next Post