കാമുകന്‍ മിണ്ടുന്നില്ലെന്ന പരാതിയുമായി യുവതി; അര്‍ധരാത്രി തന്നെ യുവാവിനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു കൊടുത്ത് പൊലീസ്!


ചിന്ദ്വാര: (www.kvartha.com 21.11.2021) പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ പിണങ്ങിയാല്‍ എന്തുചെയ്യും? കുറേ കാത്തിരുന്ന് കൂട്ടിലൊരാള്‍ തന്നെ മുന്‍കൈയെടുത്ത് സംസാരിച്ച് പിണക്കം തീര്‍ക്കും. എന്നാലിപ്പോള്‍ സംസാരിക്കാന്‍ തന്നെ കൂട്ടാക്കിയില്ലെങ്കിലോ. എങ്കില്‍പ്പിന്നെ പൊലീസ് തന്നെ ശരണം എന്നാണ് മധ്യപ്രദേശിലെ ഒരു യുവതി കാണിച്ചു തരുന്നത്. 

കാമുകന്‍ തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി പൊലീസിന്റെ എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതി പറഞ്ഞിരിക്കുകയാണ് യുവതി. ചിന്ദ്വാരയിലാണ് വിചിത്രമായ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. എന്നാല്‍ പരാതി സ്വീകരിച്ച പൊലീസ് പരിഹാരവും കണ്ടെത്തി. അര്‍ധരാത്രി തന്നെ കാമുകനെ കണ്ടെത്തിയ പൊലീസ്, ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വിവാഹം കഴിപ്പിച്ചു വിടുകയായിരുന്നു.


News, National, India, Madhya pradesh, Police, Love, Marriage, Complaint, Madhya Pradesh: Girlfriend calls Dial 100 seeking help to reconnect her to her boyfriend

 
സംഭവത്തില്‍ ചിന്ദ്വാര പൊലീസ് പറയുന്നത് ഇങ്ങനെ: ചിന്ദ്വാരയില്‍ നിന്നുള്ള യുവതി സരണിയിലുള്ള  യുവാവുമായി പ്രണയത്തിലായിരുന്നു. ആണ്‍കുട്ടിയുടെ ജന്മദിനത്തില്‍, പല കാരണങ്ങളാല്‍ പെണ്‍കുട്ടിക്ക് ആണ്‍കുട്ടിയോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് അവര്‍ക്കിടയില്‍ വഴക്കിനും പിണക്കത്തിനും കാരണമായി. ഒടുവില്‍ ആണ്‍കുട്ടി പെണ്‍കുട്ടിയോട് മിണ്ടുന്നത് നിര്‍ത്തുകയും ചെയ്തു. യുവാവിനെ കാണാന്‍ പെണ്‍കുട്ടി പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ, ഒടുവില്‍ പെണ്‍കുട്ടി 100- ല്‍ വിളിക്കുകയും കാമുകനുമായി സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. 

സഹായമഭ്യര്‍ഥിച്ച് പൊലീസില്‍ എത്തിയ പെണ്‍കുട്ടിയുടെ പരാതി ഗൗരവത്തിലെടുത്ത് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കൗണ്‍സിലിങ്ങിന് ശേഷം യുവാവ് യുവതിയുമായി സംസാരിക്കാന്‍ തയ്യാറായി. തുടര്‍ന്ന് ഇരുവരോടും വിവാഹം കഴിക്കാന്‍ ഉപദേശിച്ചു. വീട്ടുകാരും സമ്മതം മൂളിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ഇരുവരുടെയും വിവാഹച്ചടങ്ങുകള്‍ ആര്യസമാജ് മന്ദിറില്‍ നടത്തിയതായി പൊലീസ് അറിയിച്ചു.

Keywords: News, National, India, Madhya pradesh, Police, Love, Marriage, Complaint, Madhya Pradesh: Girlfriend calls Dial 100 seeking help to reconnect her to her boyfriend

Post a Comment

Previous Post Next Post