Follow KVARTHA on Google news Follow Us!
ad

ചെളിയില്‍ പൂണ്ട സഫാരി ജീപുമായി സിംഹത്തിന്റെ വടംവലി; ഭയന്നുവിറച്ച് സഞ്ചാരികള്‍; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, South Africa,News,Video,Passengers,Social Media,World,
ജോഹന്നാസ് ബര്‍ഗ്: (www.kvartha.com 29.11.2021) ചെളിയില്‍ പൂണ്ട സഫാരി ജീപുമായി സിംഹത്തിന്റെ വടംവലി. ഭയന്നുവിറച്ച് സഞ്ചാരികള്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 

ദക്ഷിണാഫ്രികയിലെ ഗ്രേറ്റര്‍ ക്രുഗര്‍ നാഷനല്‍ പാര്‍കില്‍ നവംബര്‍ 18-നാണ് സംഭവം നടന്നത്. സഞ്ചാരികളുമായി പോകവേ ചെളിയില്‍ പൂണ്ട സഫാരി ജീപിനെ ചെളിയില്‍ നിന്ന് വലിച്ചുകയറ്റാന്‍ കെട്ടിയ കയറിലാണ് സിംഹം പിടുത്തമിട്ടത്. സഫാരി ജീപ്പിലിരുന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ദക്ഷിണാഫ്രികയിലെ ബയോബാബ് റിഡ്ജ് ഗെയിം ലോഡ്ജിലെ ഗ്രേറ്റര്‍ ക്രുഗര്‍ നാഷനല്‍ പാര്‍കിലൂടെ പോയ ജീപിന്റെ ടയറുകള്‍ മണ്ണില്‍ പൂണ്ടുപോകുകയായിരുന്നു. ടൂര്‍ ഗൈഡ് ജബുലാനി സലിന്‍ഡ കയറുപയോഗിച്ച് വലിച്ച് ജീപിനെ ചെളിയില്‍നിന്ന് കരകയറ്റി. എന്നാല്‍ ഇതിനിടെ ജീപിന് പുറത്തേക്ക് നീണ്ടു കിടന്ന കയറില്‍ സിംഹം പിടുത്തമിടുകയായിരുന്നു.

വാഹനത്തിന് സമീപത്തേക്ക് പതുക്കെ അടുത്തുവന്ന സിംഹം കയര്‍ കടിച്ചെടുക്കുകയായിരുന്നു. സിംഹം കയറില്‍ കടിച്ചുപിടിക്കുന്നതും വിടാന്‍ വിസമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ കുറ്റിച്ചെടിക്ക് പിന്നില്‍ കുടുങ്ങി വായില്‍ നിന്ന് കയര്‍ വീണു. ഈ അവസരം ഉപയോഗിച്ച് വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ വീണ്ടും സിംഹം കയറില്‍ പിടുത്തമിടുന്നു. തുടര്‍ന്ന് സിംഹം കയറില്‍ കടിച്ചുപിടിച്ചിരിക്കുമ്പോള്‍ തന്നെ വാഹനം ഏതാനും മീറ്ററുകള്‍ മുന്നോട്ടെടുക്കുന്നുണ്ട്.

ഇത് തമാശയായാണ് തോന്നിയതെന്നും കളിപ്പാട്ടവുമായി കളിക്കുന്ന വലിയ പൂച്ചയെപ്പോലെയായിരുന്നു സിംഹത്തിന്റെ വടംവലി അനുഭവപ്പെട്ടതെന്നും ടൂര്‍ ഗൈഡ് ജബുലാനി സലിന്‍ഡ പറഞ്ഞു. സിംഹത്തിന്റെ പ്രവൃത്തി കണ്ട് ജീപിനടുത്തേക്ക് വരുമോ എന്ന് വിനോദസഞ്ചാരികള്‍ ഭയപ്പെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ അവരെ ശാന്തരാക്കിയെന്നും ഞങ്ങള്‍ക്കെല്ലാം ആ നിമിഷം ആസ്വദിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Video: Lion plays ‘tug-of-war’ with safari jeep full of tourists, refuses to let go of tow rope [WATCH], South Africa, News, Video, Passengers, Social Media, World


 

 Keywords: Video: Lion plays ‘tug-of-war’ with safari jeep full of tourists, refuses to let go of tow rope [WATCH], South Africa, News, Video, Passengers, Social Media, World.

Post a Comment