Follow KVARTHA on Google news Follow Us!
ad

നിയമ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമിഷന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kochi,News,Hanged,Probe,Thodupuzha,Kerala,
കൊച്ചി: (www.kvartha.com 24.11.2021) നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ദാരുണ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തവിട്ട് സംസ്ഥാന മനുഷ്യാവകാശ കമിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

ആലുവ റൂറല്‍ എസ്പി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപോര്‍ട് സമര്‍പിക്കണമെന്നാണ് ഉത്തരവ്. കേസ് ഡിസംബര്‍ 27 ന് പരിഗണിക്കും.

Law student found hanged: Human Rights Commission orders high-level inquiry, Kochi, News, Hanged, Probe, Thodupuzha, Kerala

ഭര്‍ത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമിഷന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords: Law student found hanged: Human Rights Commission orders high-level inquiry, Kochi, News, Hanged, Probe, Thodupuzha, Kerala.

Post a Comment