കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു


തിരുവനന്തപുരം: (www.kvartha.com 30.11.2021) 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 35 വിഭാഗത്തിലായി 48 പേരാണ് 2020 ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. 

വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനുളള പുരസ്‌കാരം ജയസൂര്യയും കപ്പേളയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്നും സംവിധായകനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് ശിവയും ഏറ്റുവാങ്ങി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ കിചന് വേണ്ടി ജിയോ ബേബി ഏറ്റുവാങ്ങി. 

News, Kerala, State, Thiruvananthapuram, Chief Minister, Pinarayi vijayan, Entertainment, Cinema, Cine Actor, Award, Finance, Business, Kerala State Film Awards handed over


സാംസ്‌കാരിക ഊര്‍ജം പകരുന്ന ചിത്രങ്ങള്‍ക്കാണ് ഇത്തവണ അവാര്‍ഡ് ലഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ പുസ്തകം മന്ത്രി പി പ്രസാദിന് നല്‍കി മന്ത്രി പി രാജീവ് പ്രകാശിപ്പിച്ചു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ലോഗോ ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശിപ്പിച്ചു. എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ പ്രിയഗീതം എന്ന സംഗീത പരിപാടിയും ചടങ്ങില്‍ അരങ്ങേറി.

Keywords: News, Kerala, State, Thiruvananthapuram, Chief Minister, Pinarayi vijayan, Entertainment, Cinema, Cine Actor, Award, Finance, Business, Kerala State Film Awards handed over

Post a Comment

Previous Post Next Post