മുറിവാടകയും റെസ്റ്റോറന്റ് ബിലും അടച്ചില്ല; നടന്‍ കാളിദാസ് ജയറാമിനെ ഹോടെലില്‍ തടഞ്ഞുവച്ചു


ഇടുക്കി: (www.kvartha.com 19.11.2021) മൂന്നാറിലെ ഹോടെലില്‍ നടന്‍ കാളിദാസ് ജയറാമിനെയും സംഘത്തെയും തടഞ്ഞു. സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്നാണ് സംഭവം. തമിഴ് വെബ് സീരീസ് ചിത്രീകരണത്തിനായി ഹോടെലില്‍ താമസിച്ച സംഘത്തിന്റെ ബില്‍ തുക നിര്‍മാതാക്കള്‍ നല്‍കിയില്ലായിരുന്നു. 

വ്യാഴാഴ്ചയാണ് സംഭവം. മുറിവാടകയും, ഭക്ഷണം കഴിച്ചതിന്റെയും ഇനത്തില്‍ ഒരു ലക്ഷം രൂപയിലധികം തുക നല്‍കേണ്ടതുണ്ടായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസങ്ങളുണ്ടെന്നും പണം നാളെ അടയ്ക്കാമെന്നും സിനിമാ നിര്‍മാണ കമ്പനി ഹോടെല്‍ അധികൃതരെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ ഹോടെലുടമ തയ്യാറായില്ല. തുടര്‍ന്ന് സംഘവും ഹോടെലുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഗേറ്റ് അടയ്ക്കുന്നതടക്കം നടപടികളിലേക്ക് കടക്കുകയുമായിരുന്നു.

News, Kerala, State, Actor, Cine Actor, Finance, Hotel, Police, Kalidas Jayaram and Associates detained in hotel as Producers fail to pay bill


ഒടുവില്‍ സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടതോടെ നിര്‍മാതാക്കള്‍ പകുതി പണം നല്‍കുകയായിരുന്നു. ബാക്കി സംഘം ഹോടെല്‍ വിടുന്നതിനു മുന്‍പ് നല്‍കിയേക്കാം എന്ന ഉറപ്പിന്‍മേലാണ് പൊലീസ് ഒത്തുതീര്‍പ്പിലെത്തിയത്. പൊലീസ് എത്തും മുന്‍പേ കാളിദാസ് ജയറാം ഹോടെലില്‍ നിന്നും ഇറങ്ങിയിരുന്നു.

Keywords: News, Kerala, State, Actor, Cine Actor, Finance, Hotel, Police, Kalidas Jayaram and Associates detained in hotel as Producers fail to pay bill

Post a Comment

Previous Post Next Post