തുടര്‍ച്ചയായ 5-ാം തവണയും ഇന്‍ഡ്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍


ന്യൂഡെല്‍ഹി: (www.kvartha.com 20.11.2021) ശുചിത്വ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തിരഞ്ഞെടുത്തു. 'സ്വച് സര്‍വേക്ഷന്‍ 2021' എന്ന പേരില്‍ നടത്തിയ വാര്‍ഷിക സര്‍വേയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇന്‍ഡോര്‍ മികച്ച ശുചിത്വ നഗരമായി മാറുന്നത്. 

'സ്വച് സര്‍വേക്ഷന്‍ അവാര്‍ഡ് 2021 ന്റെ രണ്ടാം സ്ഥാനം ലഭിച്ചത് സൂറതിനും മൂന്നാം സ്ഥാനം വിജയവാഡയ്ക്കുമാണ്. സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ്. വൃത്തിയുള്ള ഗംഗാ നഗരം എന്ന കാറ്റഗറിയില്‍ വാരണസിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തു. 

News, National, India, New Delhi, Madhya pradesh, India's Cleanest State, City, Town For 2021 Declared, Here Are The Winners


കേന്ദ്രസര്‍കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേ ഫലം ശനിയാഴ്ചാണ് പ്രഖ്യാപിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. 

ഇത് ആറാം തവണയാണ് കേന്ദ്രസര്‍കാര്‍ രാജ്യത്തുടനീളം ശുചിത്വ സര്‍വേ നടത്തുന്നത്. ആദ്യ വര്‍ഷം മൈസൂറുവാണ് മികച്ച ശുചിത്വ നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ വര്‍ഷത്തേത് ഉള്‍പെടെ തുടര്‍ന്നുള്ള അഞ്ച് വര്‍ഷവും ഇന്‍ഡോര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്.

Keywords: News, National, India, New Delhi, Madhya pradesh, India's Cleanest State, City, Town For 2021 Declared, Here Are The Winners

Post a Comment

Previous Post Next Post