Follow KVARTHA on Google news Follow Us!
ad

കേന്ദ്ര നിയമത്തിൽ തന്നെ 'ഹലാൽ' പരാമർശം; വെട്ടിലായി ബിജെപിയും സംഘ്പരിവാർ സംഘടനകളും

'Halal' is also in the central law, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 25.11.2021) ബിജെപി അടക്കമുള്ള സംഘ്പരിവാർ സംഘടനകൾ രാജ്യത്താകമാനം 'ഹലാൽ' വിവാദമായി ഉയർത്തികൊണ്ടുവരികയാണ്. എന്നാൽ കേന്ദ്രനിയമത്തിൽ 'ഹലാൽ' പദം ഇടം നേടിയിട്ടുണ്ടെന്നത് ബിജെപിയെ അടക്കം വെട്ടിലാക്കിയിരിക്കുകയാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ നിയമത്തിലാണ് ഹലാൽ പരാമർശമുള്ളത്. ഈ നിയമത്തിൽ റെഗുലേഷനിലെ പാർട് നാലിൽ അറവുശാലകളെ പറ്റി പറയുന്ന ഭാഗത്താണ് ഹലാൽ പദം ഉപയോഗിച്ചിരിക്കുന്നത്. ജൂത മതവിശ്വാസ പ്രകാരം മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന രീതി, ഹിന്ദു-സിഖ്​-ക്രൈസ്​തവ​ മതവിശ്വാസ പ്രകാരമുള്ള കശാപ്പ് രീതിയായ ഝട്കയും ഇവിടെ പരാമർശിക്കുന്നുണ്ട്.
                                  
News, National, New Delhi, Central, Central Government, Law, BJP, Top-Headlines, India, Political party, Islam, Religion, 'Halal' is also in the central law.

നിലവിൽ ഇൻഡ്യയിൽ, ഭക്ഷ്യയോഗ്യമായ ഉൽപന്നങ്ങൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യയുടെ (എഫ്എസ്എസ്എഐ) സെർടിഫികേഷൻ ആവശ്യമാണ്. ഇൻഡ്യ ഗവൺമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായി 2011-ലാണ് എഫ്എസ്എസ്എഐ സ്ഥാപിതമായത്.

എന്നാൽ ഭക്ഷണ ശാലകൾക്ക് ഹലാൽ സെർടിഫികറ്റ് നിർബന്ധമില്ല. ഹലാൽ എന്നത് അനുവദനീയമായതിന്റെ അറബി പദമാണ്. ഹലാൽ, ഹറാം (നിഷിദ്ധമോ നിരോധിക്കപ്പെട്ടതോ) എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു ഇസ്ലാമിക വിശ്വാസിയുടെ ജീവിതം നിയന്ത്രിക്കുന്നത്. അതിനാൽ തന്നെ ഭക്ഷണ സാധനങ്ങളിലും ഹലാൽ ഇസ്ലാമിക വിശ്വാസികൾ പരിഗണിക്കുന്നതിനാൽ, ലോകത്താകമാനം ഭക്ഷ്യ വസ്തുക്കളിലും ഹലാൽ പദം ഉപയോഗിച്ചുവരുന്നു. ഹലാൽ കേവലം മതപരമായി മാത്രം ചുരുക്കേണ്ടതില്ലെന്നും മറിച്ച് അത് ഉപഭോക്താവിന്റെ ആരോഗ്യവും സുരക്ഷിതത്വവും പരിഗണിക്കുന്നതിന് വേണ്ടിയാണെന്നും ഇസ്ലാമിക പണ്ഡിതന്മാർ വ്യക്തമാക്കുന്നു.

ഹലാൽ എന്നത് ഹോടെലുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ടതല്ല, അത് ഭക്ഷണത്തിനായുള്ള മൃഗങ്ങളുടെ അറവുമായി ബന്ധപ്പെട്ടതാണെന്ന് ഇസ്ലാം വിശ്വാസികൾ പറയുന്നു. ഇസ്ലാമിക രാജ്യങ്ങളെല്ലാം ഹലാൽ സെർടിഫികറ്റുള്ള മാംസമാണ് ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും. 2019-20 കാലത്ത് 22,668.48 കോടിയുടെ പോത്തിറച്ചിയാണ് ഇൻഡ്യ കയറ്റുമതി ചെയ്തത്. വിയറ്റ്‌നാം, മലേഷ്യ, ഈജിപ്ത്, ഇൻഡൊനീഷ്യ, സൗദി അറേബ്യ, ഹോങ്കോങ്, മ്യാൻമർ, യു എ ഇ. എന്നിവിടങ്ങളിലേക്കാണ് കൂടുതൽ കയറ്റുമതി നടക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും ഹലാൽ സെർടിഫികറ്റോടെയാണ് കയറ്റുമതി ചെയ്യുന്നത്.

വസ്തുത ഇതായിരിക്കെ ശബരിമലയിലെ ശർക്കരയിൽ അടക്കം 'ഹലാൽ' വാദം ഉയർത്തി ബിജെപിയും സംഘ്പരിവാർ സംഘടനകളും ഇതൊരു രാഷ്ട്രീയ വിവാദമാക്കി വർഗീയ വത്കരിക്കാനുള്ള ഗൂഢ നീക്കങ്ങളാണ് നടക്കുന്നതെന്നാണ് വിമർശനം. അതിനിടെയാണ് കേന്ദ്ര നിയമത്തിൽ തന്നെ ഇങ്ങനെയുള്ള പരാമർശം ഉണ്ടെന്നുള്ളത് വീണ്ടും ചർച ചെയ്യപ്പെടുന്നത്.


Keywords: News, National, New Delhi, Central, Central Government, Law, BJP, Top-Headlines, India, Political party, Islam, Religion, 'Halal' is also in the central law.
< !- START disable copy paste -->

إرسال تعليق