Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 80 രൂപയുടെ കുറവ്

Gold prices fall again#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 30.11.2021) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയുടെ കുറവാണ് ചൊവ്വാഴ്ചയുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 35,960 രൂപയായിരുന്നു. ചൊവ്വാഴ്ച 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4485 രൂപയായി. തിങ്കളാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4495 രൂപയായിരുന്നു.

ഈ മാസം തുടക്കത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വര്‍ണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബര്‍ മൂന്ന്, നാല് തീയതികളില്‍ ഈ മാസത്തെ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. നവംബര്‍ 16 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. 36,920 രൂപയായിരുന്നു ഒരു പവന് വില. 

News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold prices fall again


വരും ദിവസങ്ങളിളും സ്വര്‍ണവില ഉയരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോകറേജ് സ്ഥാപനമായ മോതിലാല്‍ ഓസ്‌വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്‍ഡ്യന്‍ വിപണിയില്‍ 52,000 മുതല്‍ 53,000 രൂപ വരെയായിരിക്കും വില

Keywords: News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold prices fall again

Post a Comment