Follow KVARTHA on Google news Follow Us!
ad

മാറിയ ഇന്ധനവില പ്രാബല്യത്തിൽ; കേരളത്തിൽ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു; പുതിയ വില ഇങ്ങനെ

Fuel price decreased #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊച്ചി: (www.kvartha.com 04.11.2021) കേന്ദ്ര സര്‍കാര്‍ എക്‌സൈസ് തീരുവ കുറച്ചതിനെ തുടർന്നുള്ള പുതിയ ഇന്ധനവില പ്രാബല്യത്തിൽ വന്നു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്ര സർകാർ കുറച്ചത്. ഇതിന് ആനുപാതികമായി സംസ്ഥാനത്തെ നികുതിയും കുറയുന്നതിനാൽ കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 105.86 രൂപയായും ഡീസലിന് 93 രൂപ 52 പൈസയുമായി വില കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ് വില.
< !- START disable copy paste -->
News, Petrol Price, Petrol, Government, State, Top-Headlines, Fuel price decreased.

വില കുറഞ്ഞതിനുശേഷം കേരള സംസ്ഥാനനികുതി പെട്രോളിന് 21.5 രൂപയും ഡീസലിന് 17 രൂപയുമായി മാറും. കേന്ദ്രം നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം കൂട്ടിച്ചേർത്തു.


Keywords: News, Petrol Price, Petrol, Government, State, Top-Headlines, Fuel price decreased.

Post a Comment