ഇടപ്പള്ളിയില്‍ 4 നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു; രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ 2 പേര്‍ക്ക് പരിക്ക്


കൊച്ചി: (www.kvartha.com 30.11.2021) ഇടപ്പള്ളി കുന്നുംപുറത്ത് ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ലോഡ്ജായി പ്രവര്‍ത്തിച്ച് വരുന്ന നാല് നില കെട്ടിടത്തിലാണ് പുലര്‍ചെ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ ഉടന്‍തന്നെ പുറത്തെത്തിച്ചു. തീ ഉയന്നതോടെ രക്ഷപ്പെടാനായി രണ്ട് പേര്‍ പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെ ആറ് മണിയോടാണ് ഇവിടെനിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഒരുമണിക്കൂറിനുള്ളില്‍ എല്ലാനിലകളിലേക്കും തീപടര്‍ന്നു. ഇത് വഴി വാഹനത്തില്‍ പോകുകയായിരുന്ന ഒരു കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ തീപടരുന്നത് ശ്രദ്ധയില്‍പെട്ടതോടെ ഓഫീസില്‍ വിവരമറിയിച്ച് ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. ഇതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

News, Kerala, State, Kochi, Fire, Massive Fire, Injured, Hospital, KSEB, Fire catches in Edappally lodge building


വിവരമറിയിച്ചതിനെ തുടര്‍ന്ന് കൃത്യ സമയത്തെത്തിയ അഗ്നി രക്ഷാസേന കൂടുതല്‍ അപകടത്തിന് മുന്‍പ് തീയണച്ചു. അഗ്‌നി സുരക്ഷ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയായിരുന്നു ലോഡ്ജിന്റെ പ്രവര്‍ത്തനമെന്ന് ജില്ല ാഅഗ്നി രക്ഷാസേന ഓഫീസെര്‍ പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട് ആണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

Keywords: News, Kerala, State, Kochi, Fire, Massive Fire, Injured, Hospital, KSEB, Fire catches in Edappally lodge building

Post a Comment

Previous Post Next Post