Follow KVARTHA on Google news Follow Us!
ad

കടലില്‍ പോകുന്നതിന് വിലക്കേര്‍പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മീന്‍പിടുത്ത- അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Cabinet,Fishermen,Compensation,Kerala,
തിരുവനന്തപുരം: (www.kvartha.com 24.11.2021) കടലില്‍ പോകുന്നതിന് വിലക്കേര്‍പെടുത്തിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട മീന്‍പിടുത്ത - അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് 26 ദിവസം തൊഴില്‍ നഷ്ടമായിരുന്നു. ഇത് കണക്കിലെടുത്ത് 1,59,481 കുടുംബങ്ങള്‍ക്ക്, കുടുംബമൊന്നിന് 3,000 രൂപ വീതം ധനസഹായം അനുവദിക്കും. നിലവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 47.84 കോടി രൂപ അനുവദിക്കാനാണ് തീരുമാനിച്ചത്.

Financial assistance to the families of fishing and allied workers who lost their jobs due to the ban on going to sea, Thiruvananthapuram, News, Cabinet, Fishermen, Compensation, Kerala

കെ-ഡിസ്‌ക് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം

അഭ്യസ്തവിദ്യരായ തൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന് കെ-ഡിസ്‌കിനു കീഴിലുള്ള കേരള നോളജ് ഇകോണമി മിഷന്‍ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് പദ്ധതി. വിശദ പദ്ധതി റിപോര്‍ട് തയാറാക്കുകയും നടപടിക്രമങ്ങള്‍ പാലിച്ച് സര്‍കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം.

ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ് മെന്റ് ബാങ്ക്, ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ എന്നിവരുമായി ധനസമാഹരണ മാര്‍ഗങ്ങള്‍ ആരായാനും ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുമുള്ള കെ-ഡിസ്‌കിന്റെ അഭ്യര്‍ഥന അംഗീകരിക്കാനും തീരുമാനിച്ചു.

കാലാവധി നീട്ടി

31.01.2022 ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ സേവന കാലാവധി അദ്ദേഹം ചുമതലയേറ്റ 01.07.2021 മുതല്‍ രണ്ടു വര്‍ഷത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ചു.

തസ്തിക സൃഷ്ടിച്ചു


കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപെര്‍ടി റൈറ്റ്സ് സ്റ്റഡീസില്‍ ഡയറക്ടര്‍, പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ലാന്‍ഡ് റവന്യൂ വകുപ്പ് പുനഃസംഘടനയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതും 31.03.2021 വരെ തുടര്‍ചാനുമതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ 1,244 താത്കാലിക തസ്തികകള്‍ 01.04.2021 മുതല്‍ സ്ഥിരം തസ്തികകളാക്കി മാറ്റാന്‍ തീരുമാനിച്ചു.

സുപ്രീംകോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍

ഹര്‍ഷദ് വി ഹമീദിനെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍കാരിന്റെ കേസുകള്‍ വാദിക്കുന്നതിനുള്ള സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിക്കുവാന്‍ തീരുമാനിച്ചു.

സര്‍കാര്‍ ഗാരന്റി

കേരള കരകൗശല വികസന കോര്‍പറേഷന് കേരള ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്നതിന് ആവശ്യമായ അഞ്ചു കോടി രൂപയുടെ സര്‍കാര്‍ ഗാരന്റി അനുവദിക്കാന്‍ തീരുമാനിച്ചു.

നിയമപരിഷ്‌കരണ കമിഷന്‍ റിപോര്‍ടിന് അംഗീകാരം

കേരള നിയമപരിഷ്‌ക്കരണ കമിഷന്റെ 15-ാമത് റിപോര്‍ടിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. 2021 ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിലി(Bill) ലെ നിര്‍ദേശങ്ങള്‍ ഭേദഗതികളോടെ അംഗീകരിച്ചു.

ചട്ടം രൂപീകരിക്കും


കേരള ബഡ്സ് ആക്ട് സെക്ഷന്‍ 38 (1) പ്രകാരം കേരള ബാനിംഗ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപോസിറ്റ് സ്‌കീം ചട്ടങ്ങള്‍ 2021 രൂപീകരിക്കാന്‍ തീരുമാനിച്ചു.

Keywords: Financial assistance to the families of fishing and allied workers who lost their jobs due to the ban on going to sea, Thiruvananthapuram, News, Cabinet, Fishermen, Compensation, Kerala.


إرسال تعليق