Follow KVARTHA on Google news Follow Us!
ad

ജീന്‍സിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളില്‍ പ്രത്യേകം അറകളുണ്ടാക്കി സ്വര്‍ണക്കടത്ത്; നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയത് 4.24 കിലോഗ്രാം സ്വര്‍ണം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Smuggling,Passengers,Arrested,Nedumbassery Airport,Remanded,Court,Kerala,
കൊച്ചി: (www.kvartha.com 21.11.2021) ജീന്‍സിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളില്‍ പ്രത്യേകം അറകളുണ്ടാക്കി സ്വര്‍ണക്കടത്ത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 4.24 കിലോഗ്രാം സ്വര്‍ണം . 2.13 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് ഡിആര്‍ഐ അറിയിച്ചു. സംഭവത്തില്‍ മണിവാസന്‍, ബകറുദ്ദീന്‍ ഹുസൈന്‍ എന്നീ രണ്ട് യാത്രക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

DRI seized 4.24 Kg Gold valued 2.13 Crore at Cochin International Airport, Kochi, News, Smuggling, Passengers, Arrested, Nedumbassery Airport, Remanded, Court, Kerala

ഞായറാഴ്ച രാവിലെ ശാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. മണിവാസന്‍, ബകറുദ്ദീന്‍ ഹുസൈന്‍ എന്നിവര്‍ ധരിച്ചിരുന്ന ജീന്‍സിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളില്‍ പ്രത്യേകം അറകളുണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ, കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്. വിമാനമിറങ്ങി യാത്രക്കാര്‍ പുറത്തേക്ക് വന്നപ്പോഴാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് വസ്ത്രത്തിനുള്ളില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തു.

Keywords:  DRI seized 4.24 Kg Gold valued 2.13 Crore at Cochin International Airport, Kochi, News, Smuggling, Passengers, Arrested, Nedumbassery Airport, Remanded, Court, Kerala.


Post a Comment