Follow KVARTHA on Google news Follow Us!
ad

പ്രായപരിധി 75 എന്ന മാനദണ്ഡം സിപിഎം നടപ്പാക്കിയാല്‍ പല പ്രമുഖരും കമിറ്റികളില്‍ നിന്നും പുറത്താകും; പിണറായിക്ക് ഇളവ്; യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,CPM,Kerala,
തിരുവനന്തപുരം: (www.kvartha.com 24.11.2021) പ്രായപരിധി 75 എന്ന മാനദണ്ഡം സിപിഎം നടപ്പാക്കിയാല്‍ പല പ്രമുഖരും കമിറ്റികളില്‍ നിന്നും പുറത്താകും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇളവുണ്ടാകും. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുകയും ചെയ്യും. കേന്ദ്ര, സംസ്ഥാന കമിറ്റികളിലെ പ്രത്യേക ക്ഷണിതാക്കളില്‍ പലര്‍ക്കും 75 കഴിഞ്ഞു. പ്രായപരിധി വരുന്നതോടെ ജില്ലാ കമിറ്റികളില്‍ നിന്നും പ്രമുഖ നേതാക്കള്‍ ഒഴിവാക്കപ്പെടാനാണ് സാധ്യത.

CPM to set age limit for party leaders, Thiruvananthapuram, News, Politics, CPM, Kerala

സിപിഎമിന്റെ സംസ്ഥാന കമിറ്റിയില്‍ 88 അംഗങ്ങളാണുള്ളത്. ഇതില്‍ പിണറായി വിജയന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി പി വാസുദേവന്‍, സി പി നാരായണന്‍, പി കരുണാകരന്‍, എം എം മണി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ പി സഹദേവന്‍, ജി സുധാകരന്‍, കെ ജെ തോമസ് എന്നിവര്‍ 75 വയസ് പൂര്‍ത്തിയായവരും കഴിഞ്ഞവരുമാണ്.

നാലുപേര്‍ 80 വയസു പിന്നിട്ടു. പിണറായി വിജയന് 76 ആയി. പുതിയ നിബന്ധനയില്‍ മുഖ്യമന്ത്രിക്ക് ഇളവുണ്ടാകും. പിണറായി വിജയന്‍ പിബി അംഗവും വൈക്കം വിശ്വനും പി കരുണാകരനും കേന്ദ്ര കമിറ്റി അംഗങ്ങളുമാണ്.

ഇതില്‍തന്നെ ആനത്തലവട്ടം ആനന്ദനും പി കരുണാകരനും വൈക്കം വിശ്വനും കെ ജെ തോമസും എം എം മണിയും സംസ്ഥാന സെക്രടേറിയറ്റ് അംഗങ്ങളുമാണ്. പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയ്ക്കും 75 കഴിഞ്ഞു.

75 വയസ് പൂര്‍ത്തിയായവര്‍ ഒഴിവാകുന്നതോടെ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം കമിറ്റികളില്‍ ലഭിക്കും. എല്ലാ കമിറ്റികളിലും 40 വയസിനു താഴെയുള്ളവരെ ഉള്‍പെടുത്താനാണു തീരുമാനം. ഏരിയാ കമിറ്റികളില്‍ 40 വയസില്‍ താഴെ രണ്ടു പേരെന്നതു നിര്‍ബന്ധമാക്കും. ജില്ലാ സെക്രടേറിയറ്റിലും ഒരു വനിതയെ ഉള്‍പെടുത്തും. എല്ലാ കമിറ്റികളിലും 10 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനും തീരുമാനമായി.

Keywords: CPM to set age limit for party leaders, Thiruvananthapuram, News, Politics, CPM, Kerala.

Post a Comment