Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റില്‍ തെന്നിവീണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് പരിക്കേറ്റു

Congress MP Kodikkunnil Suresh Slips In Parliament Corridor#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com 30.11.2021) പാര്‍ലമെന്റില്‍ തെന്നിവീണ് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന് പരിക്കേറ്റു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഇടനാഴിയിലാണ് അദ്ദേഹം വീണത്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. 

രാജ്യസഭയില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ കൂടിയാലോചിക്കാനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നത്. കേരളത്തില്‍ നിന്നുള്ള എളമരം കരീം, ബിനോയ് വിശ്വം ഉള്‍പെടെ 12 എംപിമാരെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ സഭാസമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. 

News, National, India, New Delhi, Parliament, Politics, MP, Injured, Congress, Congress MP Kodikkunnil Suresh Slips In Parliament Corridor


അതേസമയം, രാജ്യസഭയുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് തിങ്കാളാഴ്ച 14 പാര്‍ടികള്‍ പ്രസ്താവന ഇറക്കിയിരുന്നു. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

അതിനിടെ, രാജ്യസഭയില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കോഴിക്കോട് കോര്‍പറേഷന്‍ പ്രമേയം പാസാക്കി. എന്നാല്‍, പ്രമേയത്തെ ബി ജെ പി അംഗങ്ങള്‍ പിന്തുണച്ചില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരെയടക്കം സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെയാണ് ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ പ്രമേയം പാസാക്കിയത്. വിഷയത്തില്‍ കേരളത്തില്‍ നിന്ന് ആദ്യം പ്രമേയം പാസാക്കുന്നതും കോഴിക്കോട് കോര്‍പറേഷനാണ്.

Keywords: News, National, India, New Delhi, Parliament, Politics, MP, Injured, Congress, Congress MP Kodikkunnil Suresh Slips In Parliament Corridor

Post a Comment