കാലികറ്റ് സര്‍വകലാശാല കാംപസില്‍ സംഘര്‍ഷം; പരീക്ഷാഭവന്‍ ജീവനക്കാര്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് എസ് എഫ് ഐ നേതാക്കള്‍

മലപ്പുറം: (www.kvartha.com 25.11.2021) കാലികറ്റ് സര്‍വകലാശാല കാംപസില്‍ സംഘര്‍ഷം. പരീക്ഷാഭവന്‍ ജീവനക്കാരും എസ് എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. പ്രവര്‍ത്തകരെ ജീവനക്കാര്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് എസ് എഫ് ഐ നേതാക്കള്‍ ആരോപിച്ചു.

സംഭവത്തെ കുറിച്ച് നേതാക്കള്‍ പറയുന്നത്:

'സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരീക്ഷാഭവനില്‍ എത്തിയത്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാള്‍ വന്ന് ചോദ്യം ചെയ്തു. നിങ്ങളാരാണെന്ന് തിരിച്ചുചോദിച്ചപ്പോള്‍ അയാള്‍ മര്‍ദിക്കുകയായിരുന്നു.

പിന്നാലെ ഓഫിസിനകത്തുള്ളവരും മര്‍ദിക്കാനെത്തി. പുറത്തേക്ക് പോകുന്നത് തടയാന്‍ കെട്ടിടത്തിന് പുറത്തേക്കുള്ള ഷടെര്‍ അടച്ചു. പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും മര്‍ദനത്തിനിരയായ വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു'.

അമല്‍ദേവ്, ബിന്‍ദേവ്, ശ്രീലേഷ് എന്നിവരാണ് പരീക്ഷാഭവന്‍ ജീവനക്കാര്‍കെതിരേ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ കോവിഡ് പ്രോടോകോള്‍ പാലിക്കാത്തത് ചോദ്യംചെയ്തതിന് വിദ്യാര്‍ഥി നേതാക്കള്‍ പ്രശ്നമുണ്ടാക്കി എന്നാണ് ജീവനക്കാരുടെ മറുപടി.

കയ്യാങ്കളിയില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുറ്റക്കാര്‍കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.


Conflict on Calicut University campus; SFI leaders say Parikshabhavan staff locked and beat them, Malappuram, News, SFI, Leaders, Clash, Complaint, Kerala


Keywords: Conflict on Calicut University campus; SFI leaders say Parikshabhavan staff locked and beat them, Malappuram, News, SFI, Leaders, Clash, Complaint, Kerala.

Post a Comment

Previous Post Next Post