കഴക്കൂട്ടത്ത് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറിഞ്ഞതായി പരാതി; ജനല്‍ അടിച്ച് തകര്‍ത്ത നിലയില്‍

തിരുവനന്തപുരം: (www.kvartha.com 21.11.2021) കഴക്കൂട്ടത്ത് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറിഞ്ഞതായി പരാതി. ശനിയാഴ്ച രാത്രി 11 മണിയോടെ നെഹ്‌റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബൈകിലെത്തിയ സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീടിന്റെ ജനല്‍ അടിച്ച് തകര്‍ത്തശേഷം വീടിനകത്തേക്ക് നാടന്‍ ബോംബെറിയുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 

ഷിജുവും ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രദേശത്തെ ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.

Thiruvananthapuram, News, Kerala, House, Complaint, Crime, Police, Custody, Complaint of bombing of CPM activist's house in Kazhakootam

Keywords: Thiruvananthapuram, News, Kerala, House, Complaint, Crime, Police, Custody, Complaint of bombing of CPM activist's house in Kazhakootam

Post a Comment

Previous Post Next Post