Follow KVARTHA on Google news Follow Us!
ad

ബസ് ചാര്‍ജ് വര്‍ധന; ഉടമകളുമായി മന്ത്രി ചര്‍ച നടത്തും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,bus,Meeting,Increased,Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2021) ബസ് ചാര്‍ജ് വര്‍ധനയില്‍ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ശനിയാഴ്ച വൈകിട്ട് ചര്‍ച നടത്തും. വൈകിട്ട് 4.30 ന് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച നടത്തുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കഴിഞ്ഞ തവണത്തെ ചര്‍ചയില്‍ നിരക്ക് കൂട്ടുമെന്ന് സര്‍കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

Bus fare hike; The Minister will hold discussions with the owners, Thiruvananthapuram, News, Bus, Meeting, Increased, Kerala

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതില്‍ ചാര്‍ജ് വര്‍ധനക്ക് ഇടതുമുന്നണിയോഗത്തില്‍ ധാരണയായിരുന്നു.

നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട നോട്(Note) ഗതാഗത മന്ത്രി എല്‍ ഡി എഫ് നേതാക്കള്‍ക്ക് കൈമാറിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാര്‍ശയാണ് കമിഷന്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമിഷന്‍ റിപോര്‍ട് നല്‍കിയത്.

Keywords: Bus fare hike; The Minister will hold discussions with the owners, Thiruvananthapuram, News, Bus, Meeting, Increased, Kerala.

إرسال تعليق