ഒരു കിലോ തക്കാളിയുമായി എത്തുന്നവര്‍ക്ക് ഈ ഹോടെലില്‍ ചികന്‍ ബിരിയാണി സൗജന്യം; വാങ്ങാന്‍ ആളുകളുടെ നീണ്ടനിര

കാഞ്ചീപുരം:  (www.kvartha.com 25.11.2021) ഒരു കിലോ തക്കാളിയുമായി എത്തുന്നവര്‍ക്ക് ഒരു ചികന്‍ ബിരിയാണി സൗജന്യമായി നല്‍കുമെന്ന് ഹോടെലിന്റെ വാഗ്ദാനം. ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് മാത്രമാണ് ഓഫര്‍. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയായിരുന്നു ഓഫര്‍. വിവരം അറിഞ്ഞ് രാവിലെ മുതല്‍ തന്നെ കടയ്ക്കു മുന്‍പില്‍ ആളുകളുടെ നീണ്ടനിരയായിരുന്നു. 

Biryani shop in Tamil Nadu is offering free tomatoes with 1kg biryani to customers. Here’s why, News, Hotel, Food, Business, Nationa


രണ്ടു ചികന്‍ ബിരിയാണി വാങ്ങിയാല്‍ അരക്കിലോ തക്കാളി അങ്ങോട്ടു നല്‍കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്പൂര്‍ ബിരിയാണി കട ഈ ഓഫര്‍ പ്രഖ്യാപിച്ചത്. 

രണ്ടു ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് കൂടുതലും. കടയില്‍ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില. അതേസമയം, തമിഴ്‌നാട്ടില്‍ കിലോയ്ക്കു 140 രൂപവരെയാണ് തക്കാളിയുടെ വില.

വിലക്കയറ്റം നിയന്ത്രിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് ഈ ഓഫര്‍ കച്ചവടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു.

Keywords:  Biryani shop in Tamil Nadu is offering free tomatoes with 1kg biryani to customers. Here’s why, News, Hotel, Food, Business, National.

Post a Comment

أحدث أقدم