സ്ഥിരമായി പശുക്കളുടെ കാലുകൾ കെട്ടിയിട്ട നിലയിൽ കാണപ്പെടുന്നു; സത്യമറിയാൻ ക്യാമറ സ്ഥാപിച്ചു; ഒടുവിൽ യുവാവ് കുടുങ്ങി

മലപ്പുറം: (www.kvartha.com 19.11.2021) സ്ഥിരമായി പശുക്കളുടെ കാലുകൾ കെട്ടിയിട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് സത്യമറിയാൻ നിരീക്ഷണ ക്യാമറ സ്ഥാപിച്ചപ്പോൾ യുവാവ് കുടുങ്ങി. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവാണ് തെളിവ് സഹിതം പൊലീസ് പിടിയിലായത്. യുവാവ് പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളിലെ മെനി റോൽ മണ്ഡലിനെ (28) നെയാണ് കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

   
Malappuram, Kerala, News, Top-Headlines, Arrest, CCTV, Cow, Animals, Assault, Arrested, Police, Bangal, Youth, Court, Assault case; Young man arrested.കോട്ടക്കൽ സ്റ്റേഷൻ പരിധിയിലെ ഒരു പശു ഫാമിലാണ് സംഭവം നടന്നത്. സ്ഥിരമായി പശുക്കളുടെ കാലുകൾ കെട്ടിയിടുന്നതായി ശ്രദ്ധയിൽപ്പെട്ട ഫാം ഉടമ സി സി സി ടി വി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതിലാണ് യുവാവ് കുടുങ്ങിയത്. ദ്യശ്യങ്ങൾ സഹിതം പൊലീസ് സ്റ്റേഷനിൽ എത്തി ഉടമ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഫാമിന് സമീപത്ത് തന്നെയുള്ള വാടക കെട്ടിടത്തിൽ താമസിച്ചു വന്ന നിർമാണ തൊഴിലാളിയാണ് യുവാവ്. എസ് ഐ മാരായ മൊയ്തീൻ കുട്ടി, സുബ്രഹ്മണ്യൻ, സി പി ഒ സൂരജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Keywords: Malappuram, Kerala, News, Top-Headlines, Arrest, CCTV, Cow, Animals, Assault, Arrested, Police, Bangal, Youth, Court, Assault case; Young man arrested.< !- START disable copy paste -->

Post a Comment

Previous Post Next Post