Follow KVARTHA on Google news Follow Us!
ad

കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസന്‍സ് ഹാജരാക്കിയില്ല; അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമര്‍ശനം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Court,Child,Criticism,Protection,Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2021) കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസന്‍സ് ശിശുക്ഷേമ സമിതി ഹാജരാക്കിയില്ല. അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ അന്തിമ റിപോര്‍ട് സമര്‍പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ വിമര്‍ശനം ഉണ്ടായത്.

Adoption row: Court criticizes Child Welfare Committee, directs to produce original license, Thiruvananthapuram, News, Court, Child, Criticism, Protection, Kerala

സമിതിക്ക് സ്റ്റേറ്റ് അഡോപ്ഷന്‍ റെഗുലേറ്ററി അതോറിറ്റി നല്‍കിയ അഫിലിയേഷന്‍ ലൈസന്‍സ് 2016ല്‍ അവസാനിച്ചിരുന്നു. ഇതിന്റെ പുതുക്കിയ യഥാര്‍ഥ രേഖ സത്യവാങ്മൂലത്തോടൊപ്പം ഹാജരാക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. വിഷയത്തില്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശവും നല്‍കി.

അതിനിടെ കുഞ്ഞിനെ ആന്ധ്രാ സ്വദേശികള്‍ക്ക് ദത്ത് നല്‍കിയ വിഷയത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം കുടുംബ കോടതിയില്‍ ശിശുക്ഷേമ സമിതി പറഞ്ഞു. ഇതില്‍ റിപോര്‍ട് സമര്‍പിക്കാന്‍ ഈ മാസം 29 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. അതേസമയം ശിശുക്ഷേമ സമിതിയുടെ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്ന് കുടുംബകോടതി വിലയിരുത്തി. കേസില്‍ വീഴ്ച സംഭവിക്കാതെ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് മുപ്പതാം തീയതി വീണ്ടും പരിഗണിക്കും.

അനധികൃതമായാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്ന അമ്മ അനുപമ എസ് ചന്ദ്രന്റെ പരാതിയില്‍, കുഞ്ഞിനെ തിരികെ കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി പ്രതിനിധിയും മൂന്നു പൊലീസ് ഉദ്യോഗസ്ഥരും ആന്ധ്രയിലേക്കുപോയി. ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്ക് ദത്തു നല്‍കിയ കുഞ്ഞിനെ അഞ്ചു ദിവസത്തിനകം തിരികെ എത്തിക്കാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

ശനിയാഴ്ച പുലര്‍ചെയാണ് സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ആന്ധ്രയിലേക്ക് തിരിച്ചത്. ഉച്ചയോടെ ആന്ധ്രയിലെത്തുന്ന സംഘം കുഞ്ഞുമായി തിരിച്ച് എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരികെ ടികെറ്റ് ബുക് ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ ഞായറാഴ്ചയായിരിക്കും സംഘം മടങ്ങുക.

കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ആദ്യം ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കും. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ശിശു സംരക്ഷണ ജില്ലാ ചൈല്‍ഡ് പ്രൊടെക്ഷന്‍ ഓഫിസര്‍ക്കാണ്. പിന്നീട് പ്രാപ്തനായ മറ്റൊരു വ്യക്തിക്ക് സംരക്ഷണച്ചുമതല കൈമാറാനാണ് സാധ്യത. അങ്ങനെയെങ്കില്‍ അനുപമ തന്നെ സംരക്ഷണ ചുമതലക്ക് വേണ്ടി അപേക്ഷ നല്‍കാനുള്ള സാധ്യതയുമുണ്ട്.

അതിനിടെ കുഞ്ഞിനെ വീണ്ടുകിട്ടാനുള്ള അനുപമയുടെ സമരം ഇപ്പോഴും തുടരുകയാണ്.

Keywords: Adoption row: Court criticizes Child Welfare Committee, directs to produce original license, Thiruvananthapuram, News, Court, Child, Criticism, Protection, Kerala.

Post a Comment