കൊച്ചി മെട്രോയുടെ തൂണിലേക്ക് കാർ ഇടിച്ചുകയറി അപകടത്തിൽ പെട്ട് യുവതി മരിച്ചു; സുഹൃത്തിന് പരിക്ക്; വഴിയിൽ നിന്ന് വാഹനത്തിൽ കയറിയ യുവാവിനെ കാണാതായതായി ആദ്യം ആരോപണം; പിന്നീട് കണ്ടെത്തി

കൊച്ചി: (www.kvartha.com 30.11.2021) എറണാകുളം പത്തടിപ്പാലത്ത് മെട്രോ തൂണിൽ കാർ ഇടിച്ചു കയറി യുവതി മരിച്ചു. എടത്തല എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ കെ എം മന്‍സിയയാണ് (22) മരിച്ചത്. ചൊവ്വാഴ്ച പുലർചെ 1.50 ഓടെ ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കാർ ഓടിച്ച സുഹൃത്ത് പാലക്കാട് സ്വദേശി കാരമ്പാറ്റ സൽമാന് (26) നേരിയ പരുക്കേറ്റു. കാറിന് കുറുകെ ഒരാൾ ചാടിയതാണ് അപകടത്തിന് കാരണമായതെന്നാണ് ഡ്രൈവർ പൊലീസിനെ അറിയിച്ചത്.
 
News, Kerala, Ernakulam, Kochi, Car accident, Accident, Accidental Death, Woman, Kochi Metro, Aluva, Police, A woman died after being hit by a car on the Kochi Metro pillar.

അപകട സമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെന്ന വാർത്ത പോലീസ് നിഷേധിച്ചു. ഡ്രൈവറെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു. അപകടത്തിൽ പെട്ട മൻസിയയെ ആശുപത്രിയിലെത്തിക്കുമ്പോൾ വരാപ്പുഴ സ്വദേശിയായ യുവാവും കൂടെ ഉണ്ടായിരുന്നതായും മദ്യ ലഹരിയിലായിരുന്ന ഇയാൾ ബോധമില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങി നടന്നുപോയതായും പൊലീസ് പറയുന്നു. ആശുപത്രിക്ക് സമീപത്തെ റോഡിൽ കിടക്കുന്ന നിലയിൽ രാവിലെ യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

പുലർചെ 1.50ഓടെ എറണാകുളത്തുനിന്നും ആലുവ ഭാഗത്തേയ്ക്കു പോകുമ്പോൾ, മെട്രോ തൂണുകളായ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് ഇടിച്ചിട്ടാണ് കാർ തകർന്നത്. വാഹനം 90 കിലോമീറ്റർ വേഗത്തിലായിരുന്നു. പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടമെന്നുമാണ് സൽമാൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

എന്നാൽ ഇടയ്ക്ക് വച്ച് മൂന്നാമതൊരാൾ കൂടി വാഹനത്തിൽ കയറുകയായിരുന്നു. എറണാകുളത്ത് നിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും മൻസിയയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്‍ പൊലീസിനോട് പറഞ്ഞത്. അയാളെ പരിചയമില്ലെന്നും സല്‍മാന്‍ പൊലീസിന് മൊഴി നല്‍കി. അതേസമയം 11 മണി മുതൽ 1.50 വരെ ഇവർ എവിടെയായിരുന്നു എന്നത് ഉൾപെടെയുള്ള വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
   
Keywords: News, Kerala, Ernakulam, Kochi, Car accident, Accident, Accidental Death, Woman, Kochi Metro, Aluva, Police, A woman died after being hit by a car on the Kochi Metro pillar.
< !- START disable copy paste -->

Post a Comment

Previous Post Next Post