ഡെല്‍ഹിയില്‍ വിഷവാതക ചോര്‍ച; അസ്വസ്ഥത അനുഭവപ്പെട്ട 5 പേര്‍ ആശുപത്രിയില്‍

ന്യൂഡെല്‍ഹി: (www.kvartha.com 25.11.2021) ഡെല്‍ഹിയില്‍ വിഷവാതകം ചോര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട അഞ്ചുപേര്‍ ആശുപത്രിയില്‍. ബുധനാഴ്ച രാത്രി ആര്‍ കെ പുരത്തിനടുത്തെ ഏക്ത വിഹാറിനടുത്താണ് സംഭവം. വിഷവാതകം കാരണം കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എങ്ങനെയാണ് വിഷവാതകം ചോര്‍ന്നതെന്നോ, എവിടെ നിന്നാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവ സ്ഥലത്ത് ആംബുലന്‍സും അഗ്നിരക്ഷ ടെന്ററുകളുമായി ഡെല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എത്തിച്ചേര്‍ന്നെങ്കിലും വിഷവാതകത്തിന്റെ ഉറവിടം കണ്ടെത്താനായില്ല.

New Delhi, News, National, Hospital, Gas, 5 hospitalised due to toxic gas leakage in Delhi's RK Puram

ഏക്താ വിഹാര്‍ പരിസരത്തെ ഗ്യാസ് സിലിന്‍ഡെറുകളില്‍ നിന്നും തീപടര്‍ന്നില്ലെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Keywords: New Delhi, News, National, Hospital, Gas, 5 hospitalised due to toxic gas leakage in Delhi's RK Puram

Post a Comment

Previous Post Next Post