Follow KVARTHA on Google news Follow Us!
ad

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ കോവിഡ് പരിശോധന; നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram, News,Health,Health and Fitness,Health Minister,COVID-19,Airport,Passengers,Kerala,
തിരുവനന്തപുരം: (www.kvartha.com 29.11.2021) കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരിശോധനയ്ക്കായി വിമാനത്താവളത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈന്‍ ഏര്‍പെടുത്തും.

14 days quarantine for passengers from at-risk countries, Thiruvananthapuram, News, Health, Health and Fitness, Health Minister, COVID-19, Airport, Passengers, Kerala

ഏഴുദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നും ഏഴു ദിവസം ഹോം ക്വറന്റൈനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റൈന്‍.

മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ അഞ്ചു ശതമാനം ആളുകളെ റാന്‍ഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.

Keywords: 14 days quarantine for passengers from at-risk countries, Thiruvananthapuram, News, Health, Health and Fitness, Health Minister, COVID-19, Airport, Passengers, Kerala.

Post a Comment