Follow KVARTHA on Google news Follow Us!
ad

എക്സ്പോയുടെ പ്രധാനകവാടത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എന്‍ജിനീയറിങ് വിസ്മയ കാഴ്ചകള്‍; പടുകൂറ്റന്‍ പ്രവേശന കവാടങ്ങള്‍ സന്ദര്‍ശകരുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്

എക്‌സ്പോ 2020ലെ പ്രധാന കവാടങ്ങളിലെല്ലാം കാണാം എന്‍ജിനീയറിങ് കാഴ്ചകളുടെ Dubai, News, Gulf, World, Visitors, Reported by Qasim Udumbunthala, Expo 2020
ഖാസിം ഉടുമ്പുന്തല 

ദുബൈ: (www.kvartha.com 14.10.2021) എക്‌സ്പോ 2020ലെ പ്രധാന കവാടങ്ങളിലെല്ലാം കാണാം എന്‍ജിനീയറിങ് കാഴ്ചകളുടെ വിസ്മയങ്ങള്‍. ബ്രിടീഷ് ആര്‍കിടെക്ട് ആസിഫ് ഖാന്‍ രൂപകല്‍പന ചെയ്ത പടുകൂറ്റന്‍ പ്രവേശന കവാടങ്ങളാണ് എക്‌സ്പോ സന്ദര്‍ശകരുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. എക്‌സ്പോയില്‍ എത്തുന്നവര്‍ ആദ്യം കാണുന്ന വാസ്തുശില്‍പമാണ് ഈ കവാടങ്ങള്‍. പുരാതന മഷ്റബിയ മാതൃകയിലാണ് ഇവയുടെ രൂപകല്‍പന. ഇസ്ലാമിക വാസ്തുശില്‍പ രീതിയാണ് മഷ്റബിയുടെ പ്രത്യേകത. 

അറബ് നാട്ടിലെ പൗരാണിക വീടുകളുടെ വാതിലുകളും ജനലുകളും ഈ രീതിയിലായിരുന്നു നിര്‍മിച്ചിരുന്നത്. 30 മീറ്റര്‍ വീതിയും 21 മീറ്റര്‍ ഉയരവും ഇതിനുണ്ട്. 18 ടണ്‍ മാത്രമാണ് ഭാരം. ഏറ്റവും കനം കുറഞ്ഞ കാര്‍ബണ്‍ കൊണ്ടാണ് കവാടത്തിന്റെ അഴികളുടെ നിര്‍മാണം. ജര്‍മനി, യൂറോപ് എന്നിവിടങ്ങളില്‍ നിന്നുമാണ് മഷ്റബിയ അഴികള്‍ എത്തിച്ചത്. ലോക മഹാമേളയായ എക്‌സ്പോയില്‍ എത്തിയ ഏറ്റവും വലിയ നിര്‍മിതിയായിരുന്നു ഇത്. 

Dubai, News, Gulf, World, Visitors, Reported by Qasim Udumbunthala, Expo 2020, Wonders of engineering can be seen at all the major gates of Expo 2020

എക്‌സ്പോയിലെ പല ഇരിപ്പിടങ്ങളിലും ആസിഫ് ഖാന്റെ കലാ വിദ്യകളുണ്ട്. കൂടാതെ എക്‌സ്പോ പ്രദേശത്ത് 30,000 ചെടികള്‍, 7000 ഗാഫ് മരങ്ങള്‍ എന്നിവയും ആസിഫ് ഖാന്റെ നേതൃത്വത്തില്‍ നട്ടിട്ടുണ്ട്.
2015-ല്‍ മൊബിലിറ്റി പവിലിയന്റെ രൂപകല്‍പനയ്ക്കായാണ് ആസിഫ് ഖാന്‍ എത്തുന്നത്. എക്‌സ്പോ വേദിയില്‍ പ്രവേശന കവാടങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും 200 പവിലിയനുകള്‍ക്കുള്ള ഇടങ്ങള്‍ ക്രമീകരിക്കാനും അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ആസിഫ് ഖാന്‍ പറഞ്ഞു.

Keywords: Dubai, News, Gulf, World, Visitors, Reported by Qasim Udumbunthala, Expo 2020, Wonders of engineering can be seen at all the major gates of Expo 2020

Post a Comment