Follow KVARTHA on Google news Follow Us!
ad

'രണ്ട് പെണ്‍മക്കളുള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ നാണക്കേട് തോന്നുന്നില്ലെ?'; മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കാറില്‍ പോവുകയായിരുന്ന പിതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി പുറത്തിറക്കി പെണ്‍മക്കള്‍ നടുറോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍

Women attack man over extra-marital affair in Rajasthan's Bhilwara#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ജയ്പൂര്‍: (www.kvartha.com 31.10.2021) മറ്റൊരു സ്ത്രീയ്‌ക്കൊപ്പം കാറില്‍ പോവുകയായിരുന്ന പിതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി പുറത്തിറക്കി പെണ്‍മക്കള്‍ നടുറോഡിലിട്ട് മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഭില്‍വാരയ്ക്ക് സമീപമുള്ള ഹനുമാന്‍ നഗറിലെ കുചല്‍വാരയിലാണ് സംഭവം നടന്നത്. വിവാഹേതര ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. പിതാവിനെ പെണ്‍മക്കള്‍ മര്‍ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വാഹനത്തില്‍ പിതാവിനെ കണ്ടതോടെ തടഞ്ഞുനിര്‍ത്താനുള്ള പെണ്‍കുട്ടികളുടെ ശ്രമം പരാജയപ്പെട്ടതോടെ നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തിയത്. കാര്‍ തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ വിവരം തിരക്കിയതിന് പിന്നാലെയാണ് പെണ്‍മക്കള്‍ പിതാവിനെ മര്‍ദിക്കാന്‍ തുടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പിതാവിനൊപ്പമുണ്ടായിരുന്ന സ്ത്രീയ്ക്കും പെണ്‍കുട്ടികളുടെ മര്‍ദനമേല്‍ക്കേണ്ടി വന്നു. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാരെത്തിയതോടെ ഈ സ്ത്രീ സ്ഥലത്തുനിന്ന് മുങ്ങുകയായിരുന്നു. 

News, National, India, Jaipur, Rajasthan, Social Media, Father, Daughter, Women attack man over extra-marital affair in Rajasthan's Bhilwara


രണ്ട് പെണ്‍മക്കളുള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്താന്‍ നാണക്കേട് തോന്നുന്നില്ലേയെന്ന് ചോദിച്ചായിരുന്നു യുവതികള്‍ പിതാവിനെ മര്‍ദിച്ചത്. കുടുംബത്തിലെ സമാധാനന്തരീക്ഷം പിതാവിന്റെ വിവാഹേതര ബന്ധത്തെ തുടര്‍ന്ന് തകര്‍ന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിക്കുന്നത്. തങ്ങളുടെ അമ്മ കടന്നുപോവുന്ന കഷ്ടപ്പാടിന് സാക്ഷ്യം വഹിക്കേണ്ടി വന്നുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു. 

അതേസമയം, സംഭവത്തില്‍ ഇതുവരെ ആരും പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Keywords: News, National, India, Jaipur, Rajasthan, Social Media, Father, Daughter, Women attack man over extra-marital affair in Rajasthan's Bhilwara

Post a Comment