Follow KVARTHA on Google news Follow Us!
ad

കോവിഡ് വാക്‌സിന്‍ വിതരണത്തിനെത്തിയ മെഡികല്‍ സംഘത്തിന് നേരെ വിചിത്ര രീതിയിലുള്ള ഭീഷണിയുമായി സ്ത്രീ, സംഭവം ഇങ്ങനെ

Unwilling to take COVID-19 vaccine, woman threatens medical team with snake in Rajasthan’s Ajmer#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

അജ്മീര്‍: (www.kvartha.com 18.10.2021) കോവിഡ് വാക്‌സിന്‍ വിതരണത്തിനെത്തിയ മെഡികല്‍ സംഘത്തിന് നേരെ വിചിത്ര രീതിയിലുള്ള ഭീഷണിയുമായി സ്ത്രീ. ഉദ്യോഗസ്ഥര്‍ക്ക് നേരെ പാമ്പിനെ എടുത്ത് വീശിയാണ് കമലാ ദേവി എന്ന സ്ത്രീ ഭീഷണിപ്പെടുത്തിയത്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. 

പിസാന്‍ഗാവ് മേഖലയിലെത്തിയ മെഡികല്‍ സംഘത്തിനാണ് പാമ്പിനെ ഭയന്ന് വാക്‌സിനുമായി ഓടേണ്ടി വന്ന ഗതികേടുണ്ടായത്. കോവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് വീടുകള്‍ തോറും കയറി മെഡികല്‍ സംഘം വാക്‌സിന്‍ വിതരണം ചെയ്തിരുന്നത്. 

തുടര്‍ന്ന് ഈ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് മെഡികല്‍ സംഘത്തിന് നേരെ പാമ്പിനെ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായത്. കല്‍ബേലിയ വിഭാഗത്തില്‍പെടുന്ന കമലാദേവി പാമ്പിനെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധയാണ്. വീട്ടിലെത്തിയ മെഡികല്‍ സംഘത്തോട് വാക്‌സിന്‍ എടുക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. 

News, National, India, Rajasthan, COVID-19, Vaccine, Health, Social Media, Video, Unwilling to take COVID-19 vaccine, woman threatens medical team with snake in Rajasthan’s Ajmer


എന്നാല്‍ കോവിഡ് മൂന്നാം തരംഗം വന്നേക്കാമെന്ന ആശങ്ക മുന്‍നിര്‍ത്തി വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത സംഘം വിശദമാക്കിയതോടെ ഇവര്‍ പാമ്പിനെ എടുക്കുകയായിരുന്നു. പാമ്പിനെ കയ്യിലെടുത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വീശുകയാണ് ഇവര്‍ ചെയ്തത്. ഇനിയും നിര്‍ബന്ധിച്ചാല്‍ പാമ്പിനെ ആരോഗ്യ പ്രവര്‍ത്തകരുടെ ദേഹത്തേക്ക് ഇടുമെന്ന ഭിഷണിയോടെയായിരുന്നു കമലാദേവിയുടെ പെരുമാറിയതെന്ന് മെഡികല്‍ സംഘം പറയുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട അനുനയശ്രമത്തിനൊടുവില്‍ വാക്‌സിന്‍ എടുക്കാന്‍ കമലാ ദേവി സന്നദ്ധത പ്രകടിപ്പിച്ചു.

കമലാദേവിയെ സമാധാനിപ്പിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമത്തെ അവര്‍ തള്ളിക്കളയുന്നതും പാമ്പിനെ വീണ്ടും വീണ്ടും വീശുന്നതുമായ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Keywords: News, National, India, Rajasthan, COVID-19, Vaccine, Health, Social Media, Video, Unwilling to take COVID-19 vaccine, woman threatens medical team with snake in Rajasthan’s Ajmer

إرسال تعليق