Follow KVARTHA on Google news Follow Us!
ad

അന്താരാഷ്‍ട്ര വ്യാപാര മേള; യു എ ഇ യും പങ്കെടുക്കും

UAE To Participate In India International Trade Fair, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂ ഡെൽഹി: (www.kvartha.com 31.10.2021) അടുത്ത മാസം നടക്കുന്ന ഇൻഡ്യ അന്താരാഷ്‍ട്ര വ്യാപാര മേളയില്‍ യുഎഇ യും പങ്കെടുക്കും. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്. ദക്ഷിണേഷ്യ കാത്തിരിക്കുന്ന വ്യാപാര മേള നവംബര്‍ 14 മുതല്‍ 27 വരെയാണ് ഡെൽഹിയിൽ വെച്ച് നടക്കുക.

News, New Delhi, India, International, UAE, Bahrain, China, Afghanistan, Bangladesh, COVID19,  UAE To Participate In India International Trade Fair.

അതേസമയം യുഎഇക്ക് പുറമെ ബഹ്റൈന്‍, ചൈന, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഘാന, കിര്‍ഗിസ്താൻ, തുനീഷ്യ, തുര്‍കി, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇതിനോടകം മേളയില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ.

കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും നിര്‍ണായക നാഴികക്കല്ലായി കൂടിയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന മേളയെ രാജ്യം നോക്കി കാണുന്നത്. 73,000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള വേദിയാണ് മേളയ്‍ക്കായി തയ്യാറാക്കുന്നത്. ഇത് മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാളും മൂന്നിരട്ടിയാണ്. മേളയുടെ ആദ്യ അഞ്ച് ദിവസങ്ങളില്‍ പ്രവേശനം വ്യവസായികള്‍ക്ക് മാത്രമാണ്. അതിന് ശേഷമുള്ള ദിവസങ്ങളിലാണ് പൊതുജനങ്ങൾക്ക് മേളയിൽ പങ്കെടുക്കാൻ അവസരം നൽകുക.


Keywords: News, New Delhi, India, International, UAE, Bahrain, China, Afghanistan, Bangladesh, COVID19,  UAE To Participate In India International Trade Fair.


< !- START disable copy paste -->

Post a Comment