Follow KVARTHA on Google news Follow Us!
ad

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ വാഹനാപകടം; മരിച്ചവരുടെ എണ്ണം 13 ആയി

ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം Dehra Dun, News, National, Accident, Death, Injured
ഡെറാഡൂണ്‍: (www.kvartha.com 31.10.2021) ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ചക്രത തഹസില്‍ ബുല്‍ഹാദ്-ബൈല റോഡിലാണ് വാഹനം തോട്ടിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. 
 
തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 170 കിലോമീറ്റര്‍ ദൂരമുണ്ട് അപകടം നടന്ന സ്ഥലത്തേക്ക്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും ഓഫീസ് അറിയിച്ചു.

Dehra Dun, News, National, Accident, Death, Injured, Toll in Dehradun accident climbs to 13

Keywords: Dehra Dun, News, National, Accident, Death, Injured, Toll in Dehradun accident climbs to 13 

Post a Comment