ടൈഗര്‍ ഷ്രോഫിന്റെ ഫിറ്റ്‌നസ് പരിശീലകന്‍ കൈസാദ് കപാഡിയ കോവിഡ് ബാധിച്ച് മരിച്ചു; ഇന്‍സ്റ്റഗ്രാമില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് താരം

മുംബൈ: (www.kvartha.com 14.10.2021) ബോളിവുഡ് താരവും ഡാന്‍സറുമായ ടൈഗര്‍ ഷ്രോഫിന്റെ ഫിറ്റ്‌നസ് പരിശീലകന്‍ കൈസാദ് കപാഡിയ ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 49 വയസായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അനുശോചനം പങ്കുവെച്ചുകൊണ്ട് ടൈഗര്‍ വാര്‍ത്ത പങ്കുവെച്ചിരുന്നു. 'കൈസാദ് സര്‍ വിശ്രമിക്കുക' എന്നാണ് ടൈഗര്‍ ഷ്രോഫ് വികാരാധിനനായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

Tiger Shroff's fitness trainer Kaizzad Capadia died due to Covid-19; confirm hospital authorities, Mumbai, News, Actor, Bollywood, Dead, COVID-19, National, Obituary

കപാഡിയയെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചതായി ദി ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.

കൈസാദ് ഇതിനകം തന്നെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ബുധനാഴ്ച രാവിലെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചു. സസ്സൂണ്‍ ജനറല്‍ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.

'പരിശോധനാഫലം കോവിഡ് പോസിറ്റീവ് ആയിരുന്നു, സെര്‍ടിഫിക്കറ്റിലെ മരണകാരണം കൊറോണ വൈറസ് രോഗം മൂലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്' എന്നും ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.

Keywords: Tiger Shroff's fitness trainer Kaizzad Capadia died due to Covid-19; confirm hospital authorities, Mumbai, News, Actor, Bollywood, Dead, COVID-19, National, Obituary.

Post a Comment

Previous Post Next Post