Follow KVARTHA on Google news Follow Us!
ad

ഒരേ പ്രദേശത്ത് 3 ദിവസത്തിനുള്ളില്‍ നടന്നത് 12 മോഷണങ്ങള്‍; എല്ലാത്തിനും പിന്നില്‍ ഒരാള്‍ തന്നെ; പാതിരാത്രി അടിവസ്ത്രം മാത്രം ധരിച്ച് ഒരാള്‍ നടന്നുപോകുന്ന ദൃശ്യം സിസിടിവിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Alappuzha,News,Local News,CCTV,Robbery,Police,Probe,Kerala,
കായംകുളം: (www.kvartha.com 24.10.2021) ഒരേ പ്രദേശത്തു തുടര്‍ച്ചയായ മൂന്നു ദിവസത്തിനുള്ളില്‍ നടന്നത് 12 മോഷണങ്ങള്‍. എല്ലാ മോഷണങ്ങള്‍ക്ക് പിന്നിലും ഒരാള്‍ തന്നെയെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്. പാതിരാത്രി അടിവസ്ത്രം മാത്രം ധരിച്ച് ഒരാള്‍ നടന്നുപോകുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്. മോഷ്ടാവിനെ പിടികൂടാന്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ പത്തംഗ സ്‌ക്വാഡ് രൂപീകരിച്ചു.

There were 12 thefts in the same area in 3 days, Alappuzha,News,Local News, CCTV, Robbery, Police, Probe, Kerala

കായംകുളം, കരീലക്കുളങ്ങര സിഐമാരും ഏഴു പൊലീസുകാരും സ്‌ക്വാഡില്‍ അംഗങ്ങളാണ്. രണ്ടാഴ്ച മുന്‍പ് എരുവ പത്തിയൂര്‍ പ്രദേശത്താണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ മോഷണം നടന്നത്. വിവിധ വീടുകളില്‍ നിന്നായി 60,000 രൂപയും മൂന്നു പവന്റെ ആഭരണവും ഇയാള്‍ മോഷ്ടിച്ചു. പത്തിയൂര്‍ ലവല്‍ ക്രോസിനു സമീപം ലൈല ഹോടെലില്‍ നിന്നു 43,000 രൂപയാണു കവര്‍ന്നത്.

എരുവ കോയിക്കല്‍ പടിക്കല്‍ ജംക്ഷനു പടിഞ്ഞാറ് വരോണില്‍ വീടിനോടു ചേര്‍ന്ന കട കുത്തിത്തുറന്ന് 10,000 രൂപ മോഷ്ടിച്ചു. എരുവ ജംക്ഷനില്‍ ചായക്കട നടത്തുന്ന അയ്യപ്പന്റെ വീട്ടില്‍ കയറി സ്വര്‍ണമാലയുടെ പകുതിഭാഗം പൊട്ടിച്ചെടുത്തു. പത്തിയൂര്‍ ചിറ്റാങ്കരി ലവല്‍ ക്രോസിനു സമീപം തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി 5000 രൂപയും പത്തിയൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപത്തെ വീട്ടില്‍ നിന്നു 3500 രൂപയും കവര്‍ന്നു.

ഇതേ മോഷ്ടാവ് തന്നെ കരുവാറ്റയില്‍ വീട്ടില്‍ക്കയറി സ്ത്രീയുടെ മാല പൊട്ടിച്ചതായും പൊലീസ് സ്ഥിരീകരിക്കുന്നു. നാലു വീടുകളിലാണ് മോഷണശ്രമമുണ്ടായത്. എരുവ, പത്തിയൂര്‍ പ്രദേശത്തെ സിസിടിവികളിലാണ് പാതിരാത്രി അടിവസ്ത്രം മാത്രം ധരിച്ച് ഒരാള്‍ നടന്നുപോകുന്ന ദൃശ്യം പതിഞ്ഞത്. റെയില്‍വേ ട്രാക് വഴിയെത്തി മോഷണം നടത്തി മടങ്ങുന്നയാളാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Keywords: There were 12 thefts in the same area in 3 days, Alappuzha,News,Local News, CCTV, Robbery, Police, Probe, Kerala.

Post a Comment