Follow KVARTHA on Google news Follow Us!
ad

ശ്രീലങ്ക വീണ്ടും കുതിപ്പിലേക്ക്; രാജ്യം ഇടത്തരം സാമ്പത്തികശക്തിയായി മാറിയെന്ന് കോൺസുലേറ്റ്

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ The country of Sri Lanka has become a medium economic power
മുംബൈ : (www.kvartha.com 11.10.2021) കോവിഡും ലോക്ഡൗണും ആഭ്യന്തരയുദ്ധങ്ങളും തകിടം മറിച്ച ശ്രീലങ്ക വീണ്ടും കുതിപ്പിലേക്ക്. ചുരുക്കം സമയം കൊണ്ടുതന്നെ രാജ്യം ഇടത്തരം സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണ്. അടിയന്തരാവസ്ഥയിൽ രാജ്യത്തെ പൗരന്മാരുടെ അവകാശ ലംഘനങ്ങൾ ഒന്നും തന്നെ രാജ്യത്ത് അരങ്ങേറുന്നില്ല എന്നും മുംബൈയിലെ ശ്രീലങ്കൻ കോൺസുലേറ്റ് വ്യക്തമാക്കുന്നു.

   
News, World, Mumbai, Srilanka, Sri Lanka, The country of Sri Lanka has become a medium economic power.


ഭക്ഷ്യധാന്യങ്ങളുടെ വിതരണശൃംഖലയിലെ പ്രശ്‌നങ്ങള്‍കാരണം ഗോതമ്പിന് കൂടുതല്‍ വില ലഭിക്കുമെന്നുകണ്ടതോടെ മൊത്തക്കച്ചവടക്കാര്‍ പൂഴ്ത്തിവെക്കാന്‍ തുടങ്ങുകയും ഇക്കാര്യം സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൂഴ്ത്തിവെച്ച സാധനങ്ങള്‍ കണ്ടെടുത്ത് വിതരണം നടത്തുന്നുണ്ട്. ജനങ്ങള്‍ക്കുവേണ്ടിയാണ് സര്‍കാര്‍ ഇതുചെയ്യുന്നത്. അല്ലാതെ അവരുടെ പൗരാവകാശങ്ങളുടെ ലംഘനമൊന്നും നടക്കുന്നില്ല. ശ്രീലങ്കൻ കോൺസുലേറ്റ് വ്യക്തമാക്കി.

രാജ്യം സാമ്പത്തികമായി ഉന്നതിപ്രാപിക്കാന്‍ തുടങ്ങുമ്പോഴാണ് കോവിഡ് വന്നതെന്നും, ശേഷം ഇൻഡ്യൻ രൂപയുടെ മൂല്യം ഒന്‍പതുശതമാനം താഴ്ന്നപ്പോഴും ശ്രീലങ്കന്‍രൂപയുടെ മൂല്യം 6.7 ശതമാനം മാത്രമാണ് താഴ്ന്നതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുംബൈയിലെ ശ്രീലങ്കൻ കോൺസുലേറ്റിന്റെ കോൺസൽ ജനറൽ വത്സൻ വെതോടി പറഞ്ഞു.

Keywords: News, World, Mumbai, Srilanka, Sri Lanka, The country of Sri Lanka has become a medium economic power.

< !- START disable copy paste -->

Post a Comment