Follow KVARTHA on Google news Follow Us!
ad

എയര്‍ ഇന്‍ഡ്യ കമ്പനി 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപിന്; ഏറ്റെടുക്കല്‍ പ്രക്രിയ ഡിസംബറില്‍ പൂര്‍ത്തിയാകും, ഔദ്യോഗിക അംഗീകാരം നല്‍കി കേന്ദ്ര സര്‍കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Auction,Air India,Air India Express,Tata Sons,National,Business,
ന്യൂഡെല്‍ഹി: (www.kvartha.com 08.10.2021) എയര്‍ ഇന്‍ഡ്യ കമ്പനി 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപിന് കൈമാറുന്നതിന് ഔദ്യോഗിക അംഗീകാരം നല്‍കി കേന്ദ്ര സര്‍കാര്‍. ഏറ്റെടുക്കല്‍ പ്രക്രിയ ഡിസംബറില്‍ പൂര്‍ത്തിയാകും. നഷ്ടത്തിലായ എയര്‍ ഇന്‍ഡ്യ വിറ്റൊഴിക്കാനുള്ള സര്‍കാര്‍ ലേലത്തില്‍ ടാറ്റ സണ്‍സ് ഉയര്‍ന്ന തുക ക്വോട് ചെയ്തതോടെയാണ് കമ്പനി വീണ്ടും ടാറ്റ ഗ്രൂപിലേക്ക് എത്തുന്നത്. 1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്‍ഡ്യ ആയത്. 1953 ല്‍ കേന്ദ്ര സര്‍കാര്‍ ടാറ്റയില്‍ നിന്നു കമ്പനി ഏറ്റെടുത്തു.

Tata Sons Wins Air India Bid For ₹ 18,000 Crore, New Delhi, News, Auction, Air India, Air India Express, Tata Sons, National, Business

എയര്‍ ഇന്‍ഡ്യ, എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും എയര്‍ ഇന്‍ഡ്യ എയര്‍പോര്‍ട് സെര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റ ഏറ്റെടുക്കുന്നത്.
2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്‍ഡ്യയുടെ ഓഗസ്റ്റ് 31 വരെയുള്ള ആകെ കടം 61,562 കോടി രൂപയാണ്.

പ്രതിദിനം 20 കോടി രൂപയാണു നഷ്ടമെന്നു വ്യോമയാന മന്ത്രാലയം സൂചിപ്പിക്കുന്നു. ഇതില്‍ 15,300 കോടി രൂപയുടെ കടം ടാറ്റ ഏറ്റെടുക്കും. ബാക്കി 46,262 കോടി രൂപ സര്‍കാര്‍ രൂപീകരിച്ച എയര്‍ ഇന്‍ഡ്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡിന് കൈമാറും.

എയര്‍ ഇന്‍ഡ്യയിലെ 209 ജീവനക്കാരുടെ സംഘവും കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യപത്രം സമര്‍പിച്ചിരുന്നെങ്കിലും തള്ളിപ്പോയിരുന്നു. യുഎസിലെ ഇന്റര്‍അപ്‌സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി.

Keywords: Tata Sons Wins Air India Bid For ₹ 18,000 Crore, New Delhi, News, Auction, Air India, Air India Express, Tata Sons, National, Business.

إرسال تعليق