'മാലപൊട്ടിച്ച്, തോക്കുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; യുവാവിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പൊലീസ്


ചെന്നൈ: (www.kvartha.com 12.10.2021) തമിഴ്‌നാട്ടില്‍ യുവാവിനെ പൊലീസ് വെടിവച്ചുകൊന്നു. സ്ത്രീയുടെ മാലപൊട്ടിച്ച ശേഷം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഷ്ടാവിനെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ മുര്‍താസ് എന്നയാളാണ് കൊല്ലപ്പെട്ടത്. 

തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ ടോള്‍പ്ലാസയ്ക്ക് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തെ കുറിച്ച് തമിഴ്‌നാട് പൊലീസ് പറയുന്നത് ഇങ്ങനെ: ബസ് കാത്ത് നില്‍ക്കുകയായിരുന്ന 55 കാരിയെ കവര്‍ച ലക്ഷ്യമിട്ട് മുര്‍താസ്, അഖ്തര്‍ എന്നീ രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു. 

News, National, India, Chennai, Crime, Police, Killed, Shoot dead, Tamil Nadu: Chain-snatcher who fired in air after attacking woman shot dead in police encounter
സ്ത്രീയുടെ കഴുത്തിലെ ഏഴുപവന്റെ മാല മുര്‍താസ്, അഖ്തര്‍ എന്നിവര്‍ പൊട്ടിച്ചു. സ്ത്രീ ബഹളം വച്ചതോടെ അടുത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി. മോഷ്ടാക്കളെ പിടികൂടാന്‍ ഇവര്‍ പാഞ്ഞടുത്തു. ഇതേസമയം മുര്‍താസ് അരയില്‍ ഒളിപ്പിച്ച തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

പിന്നാലെ പിന്തുടര്‍ന്ന പൊലീസ് ഇവര്‍ കാട്ടില്‍ ഒളിച്ചതായി മനസിലാക്കി. മുന്നൂറിലേറെ പൊലീസുകാര്‍ കാട്ടില്‍ ഡ്രോണും മറ്റും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കാട്ടില്‍ ഇവരുടെ സ്ഥാനം കണ്ടെത്തുകയും. ഇവര്‍ക്ക് അടുത്തേക്ക് എത്തിയപ്പോള്‍ മുര്‍താസ് വീണ്ടും വെടിവച്ചു. തിരിച്ചു നടത്തിയ വെടിവയ്പ്പില്‍ മുര്‍താസ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ നിന്നാണ് ഇവര്‍ തോക്ക് വാങ്ങിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. 

കൂട്ടാളി അഖ്തര്‍ പിടിയിലായി എന്നാണ് സൂചന.

Keywords: News, National, India, Chennai, Crime, Police, Killed, Shoot dead, Tamil Nadu: Chain-snatcher who fired in air after attacking woman shot dead in police encounter

Post a Comment

Previous Post Next Post